സച്ചിനെ കാണാന്‍ ആരാധക പ്രവാഹം
കോഴിക്കോട്: ആസ്റ്റര്‍ മിംസിലെ സ്പോര്‍ട്സ് മെഡിസിന് കേന്ദ്രവും ആധുനിക പുനരധിവാസ കേന്ദ്രവും ഉദ്്ഘാടനം ചെയ്യാനെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ കാണാന്‍ ആരാധക പ്രവാഹം.
ഇന്നരെ രാവിലെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി പേര് ആശുപത്രിക്കു സമീപമുള്ള ഗ്രൗണ്ടിലെത്തിയിരുന്നു. ആസ്റ്റര്‍ മിംസിലെ ജീവനക്കാരന് 1,524 കുരുമുളക് മണികള്‍ ഉപയോഗിച്ച് നിര്‍മിച്ച സച്ചിന്റെ ഛായാചിത്രം ഡോ. ആസാദ് മൂപ്പന് സച്ചിന് കൈമാറി. തന്റെ കരിയറില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ കളിച്ച മാച്ചുകളുടെ എണ്ണമാണ് 1,524.
പത്മശ്രീ അവാര്‍ഡ് ലഭിച്ച മീനാക്ഷി അമ്മ ഗുരുക്കള്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്, കോഴിക്കോട് പ്രസ്് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ആസ്റ്റര്‍ മിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു. ബഷീര്‍, ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഡോ. രാഹുല്‍ മേനോന്, ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. സുരേഷ് പിള്ള, ആസ്റ്റര്‍ മിംസ് സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് അഡ്വാന്‍സ്ഡ് റീഹാബിലിറ്റേഷനിലെ ഡോ. കൃഷ്ണകുമാര്‍ സന്നിഹിതരായിരുന്നു. നേരത്തെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സച്ചിനെ ഹാര്‍ലി ഓണേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകളുടെ അകമ്പടിയോടെയാണ് ആസ്റ്റര്‍ മിംസിലേക്ക് ആനയിച്ചത്. ഉദ്ഘാടനത്തിനുശേഷം ഡോ. ആസാദ് മൂപ്പനൊപ്പം കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ സ്പോര്‍ട്സ് മെഡിസിന് സെന്റര്‍ ഉദ്ഘാടനം ചെയ്യാനായി സച്ചിന് കൊച്ചിയിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."