ജീവന് രക്ഷാപതക് സമ്മാനത്തുക റൊമാരിയോ ഏറ്റുവാങ്ങി
തൃശൂര്‍: കനാലില്‍ വീണ 12 കാരിയെ സ്വജീവന്‍ പണയപ്പെടുത്തി രക്ഷിച്ച 17 കാരന് ഭാരത സര്‍ക്കാര്‍ നല്കിയ ജീവന് രക്ഷാ പതക് അവാര്‍ഡിന്റെ സമ്മാന തുക തൃശൂര്‍ ജില്ലാ കലക്ടര്‍ വി.രതീശന് പോട്ട സ്വദേശി തെക്കേക്കര വീട്ടില്‍ റൊമാരിയോ ജോണ്സണ് കലക്ടറുടെ ചേംബറില്‍ കൈമാറി.
സമ്മാനത്തുകയായ 49,000 രൂപയുടെ ചെക്കുകള്‍ ഏറ്റുവാങ്ങി. ചാലക്കുടി തഹസില്‍ദാര്‍ കെ.ജെ ആന്റണി, എ.ഡി.എം ഇന്‍ചാര്‍ജ് എം.ജി രാമചന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു. റൊമാരിയോ ജോണ്‍സന്റെ മാതാപിതാക്കളും ചേംബറിലെത്തി. 2014 ഏപ്രില്‍ 27 ന് ഉച്ച്യ്ക്ക് 12 ന് ചാലക്കുടി പുഴയുടെ വലതുകര കനാല്‍ ബണ്ടിനോട് ചേര്‍ന്ന് പൂപറിക്കുകയായിരുന്ന ലിയാന്റോ എന്ന പെണ്‍കുട്ടി കാലു തെറ്റി കനാലില്‍ വീഴുകയും കരയിലുണ്ടായിരുന്നവരുടെ കരച്ചില് കേട്ടെത്തിയ റൊമാരിയോ കനാലിലേക്ക് ചാടി ലിയാന്റോയെ രക്ഷിക്കുകയുമായിരുന്നു.
മൂന്ന് മീറ്റര്‍ ആഴവും 10 മീറ്ററിലേറെ വീതിയുമുള്ള കനാലില്‍ സംഭവ സമയത്ത് രണ്ട് മീറ്ററിലേറെ വെള്ളവും നല്ല ഒഴുക്കും ഉണ്ടായിരുന്നു. ശക്തമായ ഒഴുക്കില്‍ ലിയാന്റോ 50 മീറ്ററിലേറെ ദൂരം ഒഴുകി പോയിരുന്നു. സംഭവ സമയത്ത് മാള ഐരാണിക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു റൊമാരിയോ. റൊമാരിയോയുടെ പിതൃസഹോദരി പുത്രിയാണ് ലിയാന്റോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."