വനമേഖലയില്‍ ഐ.എം.എ പ്ലാന്റ്: സമരസമിതി മന്ത്രിക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: പാലോട് ഓടുച്ചുട്ടപടുക്കയിലെ വനമേഖലയില്‍ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സമരസമിതി വനം മന്ത്രി കെ. രാജുവിന് നിവേദനം നല്‍കി. രാജഭരണ കാലത്ത് ഭക്ഷ്യ ദൗര്‍ലഭ്യം നേരിടാന്‍ ആദിവാസികള്‍ക്ക് നെല്‍കൃഷി ചെയ്യുന്നതിനായി അനുവദിച്ച പതിനേഴര ഏക്കര്‍ ചതുപ്പ് വനവാസികളെ കബളിപ്പിച്ച് പലകൈകളിലൂടെ മറിഞ്ഞ് ഐ.എം.എക്ക് ലഭിച്ചിരിക്കുകയാണെന്ന് നിവേദനത്തില്‍ പറയുന്നു.
കാര്‍ഷികാവശ്യത്തിന് നല്‍കിയ വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെങ്കില്‍ തിരികെ പിടിക്കുകയാണ് വേണ്ടത്. പദ്ധതി പ്രദേശം ശുദ്ധജല കണ്ടല്‍ ചെടികളാല്‍ സമ്പന്നമാണ്. പശ്ചിമഘട്ടത്തെ പൈതൃക പട്ടികയിലുള്‍പ്പെടുത്താന്‍ യുനെസ്‌കോ പരിഗണിച്ച പ്രധാന ഘടകങ്ങളില്‍ ഒന്ന് ഇതാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന കുടിവെള്ള സ്രോതസുകളായ വാമനപുരം നദിയുടെയും, കല്ലടയാറിന്റെയും ഉദ്ഭവപ്രദേശവും കൂടിയാണ് ഇവിടം. ഇതിനൊക്കെ പുറമേ പദ്ധതി പ്രദേശത്തിന് സമീപത്തായി നിരവധി ആദിവാസി സെറ്റില്‍മെന്റുകളുമുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. സമരസമിതി ഭാരവാഹികളായ എം.ഷിറാസ്ഖാന്‍, ഡോ.ഖമറുദ്ദീന്‍, സാലി പാലോട് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."