HOME
DETAILS

മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും

  
backup
May 28 2016 | 00:05 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81

പാവറട്ടി: പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റിയും ശാഖാ കമ്മിറ്റികളും ഒരുക്കിയ തണലില്‍ മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും. നാലകത്ത് കൊറ്റോത്ത് മുഹമ്മദലി സഹോദരിമാരായ ഐഷ, നഫീസ എന്നിവര്‍ താമസിച്ചിരുന്ന വീട് കഴിഞ്ഞ വര്‍ഷക്കാലത്തെ ശക്തമായ മഴയില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
പാവറട്ടി സെന്റ്.ജോസഫ് സ്‌കൂള്‍ വിദ്യര്‍ഥികളും വിവിധ സംഘടനകളും അറ്റകുറ്റപ്പണിക്കുള്ള സഹായവുമായി എത്തിയെങ്കിലും വീടിന്റെ പൂര്‍ണ ഉത്തര വാദിത്തം പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് പുതുക്കി പണിയാന്‍ തീരുമാനിക്കുകയായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള റീലീഫ് കമ്മിറ്റി, ഖത്തര്‍, ദുബൈ, ഷാര്‍ജ്ജ- അജ്മാന്‍ ശാഖാകമ്മിറ്റികള്‍, നാട്ടിലെ അഭ്യൂദയകാംക്ഷികള്‍, സേവന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായ സഹകരണത്തോടെ ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ടവര്‍ഷങ്ങളായി മാനസിക നില തെറ്റി തെരുവില്‍ അലയുകയായിരുന്ന മുഹമ്മദലിയുടെയും വിധവകളായ രണ്ടു സഹോദരിമാരുടെയും ഉത്തരവാദിത്വം മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് ശാഖാ കമ്മിറ്റികളുടെ സാമ്പത്തിക സഹായത്തോടെ മുഹമ്മദലിയെ ഏഴ് മാസത്തോളമായി തിരുര്‍വെട്ടം വി.ആര്‍.സി. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു ചികിത്സിച്ച് വരികയാണ്.
 ഒരു മാസം 20,000 രൂപ ചെലവ് വരുന്ന ചികിത്സയില്‍ കാര്യമായ മാറ്റം പ്രകടമായി തുടങ്ങിയ സന്തോഷത്തിനിടയിലാണ് ഏഴ് ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കി വീട്ടുകാരെ ഏല്‍പ്പിച്ചത്.
മഹല്ല് പ്രസിഡന്റ് എ.പി ഹമീദ് ഹാജി താക്കോല്‍ദാനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് ഹംസ ദാരിമി പ്രാര്‍ഥന നടത്തി. മഹല്ല് ജനറല്‍ സെക്രട്ടറി നൗഷാദ് എലാന്ത്ര അധ്യക്ഷനായി.
പുനര്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വി.പി മുഹമ്മദ്, ട്രഷറര്‍ ടി.കെ അബുഹാജി, ദുബൈ ശാഖാ കമ്മിറ്റി ജോ.സെക്രട്ടറി ഇസ്ഹാഖ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അസീസ് പുളിക്കല്‍, ഹംസ മാനാത്ത്, പി.വി അബ്ദുല്‍ റസാക്, ആലി ഹാജി, വി.പി അബ്ദുമോന്‍, എം.പി മുഹ്‌യിദ്ദീന്‍, അഹ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  a month ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  a month ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  a month ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  a month ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  a month ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  a month ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  a month ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  a month ago