വധശ്രമം: അഞ്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരൂര്‍: വെട്ടം പടിയത്ത് സി.പി.എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളായ വെട്ടം വാക്കാട് കണിയാരത്തറ സുധീഷ് (24), പടിയം കണിയേരി അരുണ്‍കുമാര്‍ എന്ന അരുണ്‍ (23), പടിയം രാമനത്ത് ഗണേശന് (26), വാക്കാട് പനച്ചിയില്‍ ശ്യാംലാല്‍ (25), പട്ടയം പനച്ചിയില്‍ ഷിബിന്‍ കുമാര്‍ (23) എന്നിവരെയാണ് തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്.
സി.പി.എം പടിയം ബ്രാഞ്ച് അംഗവും കേരള പ്രവാസി സംഘം തിരൂര്‍ ഏരിയാ സെക്രട്ടറിയുമായ കെ.ടി.ഒ ശിഹാബിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മലപ്പുറം, പാലക്കാട് ജില്ലകളിലെ ആര്.എസ്.എസ് കേന്ദ്രങ്ങളില്‍ ഒളിവിലായിരുന്നു പ്രതികള്‍. അറസ്റ്റ് ചെയ്ത പ്രതികളെ തിരൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ നാലിന് രാത്രി പത്തോടെയാണ് ആര്.എസ്.എസ് സംഘം ശിഹാബിനെ വധിക്കാന്‍ ശ്രമിച്ചത്. പടിയത്തെ ജനവാസ കേന്ദ്രത്തില്‍ വീട്ടുമുറ്റത്ത് ആര്.എസ്.എസ് ആയുധ പരിശീലനം നടത്തുന്നതിനെതിരേ ശിഹാബിന്റെ നേതൃത്വത്തില്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. രാത്രി വീട്ടിലേക്കു പോകുന്നതിനിടയില്‍ തീണ്ടാപ്പടിക്ക് സമീപത്തുവച്ച് ആയുധധാരികളായ സംഘം ശിഹാബിനെ വെട്ടിവീഴ്ത്തി റോഡിലിട്ട് അക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും സാരമായി പരുക്കേറ്റ ശിഹാബ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിയിലായിരുന്നു. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."