HOME
DETAILS
MAL
ഫോര്‍ ദ പീപ്പിള്‍ സംവിധാനം സ്വാഗതാര്‍ഹം
backup
February 03 2017 | 18:02 PM
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫോര്‍ ദ പീപ്പിള്‍ പരാതി പരിഹാര സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സ്വന്തക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും വഴി വിട്ട് സേവനം നല്‍കുകയും സാധാരണക്കാരായ ജനങ്ങളുടെ അപേക്ഷകള്‍ തീര്‍പ്പാകാതെ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നതും ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇതു മൂലം സാധിക്കും. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന പരാതികള്‍ക്ക് കാലതാമസം കൂടാതെ നടപടി സ്വീകരിച്ചാല്‍ ഫോര്‍ ദ പീപ്പിള്‍ ജനകീയമാകും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."