ശമ്പളമില്ലാതെ ജോലി; മലയാളി യുവതി നാട്ടിലേക്ക് മടങ്ങി
ദമാം: ജോലിസ്ഥലത്തെ മാനസികപീഡനം മൂലം വനിതാ അഭയകേന്ദ്രത്തിലെത്തിയ മലയാളിയായ വീട്ടുജോലിക്കാരി ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തൃശൂര്‍ സ്വദേശിനിയായ ബിന്ദു ജൈസണ് ആണ് രണ്ടു മാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതത്തിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്‍പതു മാസം മുന്‍പ് സഊദിയില്‍ ജോലിക്കെത്തിയ ബിന്ദു ശമ്പളം കുടിശികയായതോടെയാണ് പ്രതിസന്ധിയിലായത്. ഒടുവില്‍ ആറുമാസത്തെ ജോലി മതിയാക്കി പൊലിസില്‍ പരാതി നല്കി. പൊലിസുകാര്‍ അവരെ അഭയകേന്ദ്രത്തിലെത്തിച്ചു.
സാമൂഹിക പ്രവര്‍ത്തകരും എംബസിയും സ്പോണ്സറുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും സ്പോണ്സര് ഒഴിഞ്ഞു മാറി.
തുടര്‍ന്ന് എംബസി വഴി ഔട്ട്പാസ് നല്‍കുകയായിരുന്നു. കോബാറിലെ നവയുഗം പ്രവര്‍ത്തകര്‍ ബിന്ദുവിന് വിമാനടിക്കറ്റ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."