ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചവര്‍ക്കെതിരേ നടപടി വേണം: എം.പി
കൊല്ലം: സി.ആര്.പി.എഫ് ജവാന് എല്‍.ബീമോന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിനോടാവശ്യപ്പെട്ടു.
ലീവിന് നാട്ടിലേയ്ക്ക് വരുവാന്‍ തയ്യാറെടുക്കവെ ഗുഹാട്ടിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി എംബാം ചെയ്താണ് നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി നാട്ടില്‍ എത്തിച്ച മൃതദേഹം ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലായിരുന്നു. ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ച സി.ആര്.പി.എഫ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു കാരണം. ഇതു സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."