മനസ്സലിവിന്റെ സന്ദേശവുമായി അലിവ് പ്രവര്‍ത്തകര്‍
ചെന്ദലോട്: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കുന്ന കിടപ്പു രോഗികള്‍ക്കും ശ്വാസ തടസ്സം നേരിടുന്ന രോഗികള്‍ക്കും ആശ്വാസമേകി പന്തിപ്പൊയില്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അലിവ് ചാരിറ്റബിള്‍ സൊസൈറ്റി തരിയോട് പഞ്ചായത്ത് പാലിയേറ്റീവ് യൂനിറ്റിന് ഓക്സിജന്‍ സിലിണ്ടര്‍ കൈമാറി.
ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ആംബുലന്‍സ് സേവനം, ചികിത്സാ സഹായങ്ങള്‍, സൗജന്യ കുടിവെള്ള പദ്ധതികള്‍, നിര്‍ധന കുടുംബങ്ങള്‍ക്ക് ബൈത്തുറഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മാണം തുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നുണ്ട്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, അലിവ് ചാരിറ്റബിള്‍ സൊസൈറ്റി കണ്‍വീനര്‍ എ.കെ അബ്ദുല്ലയില് നിന്നും ഓക്സിജന്‍ സിലിണ്ടര്‍ കിറ്റ് ഏറ്റുവാങ്ങി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീനസുനില് അധ്യക്ഷയായി. ഷമീം പാറക്കണ്ടി സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.വി വിജേഷ് നന്ദിയും പറഞ്ഞു. വൈസ് ചെയര്മാന് അലി യമാനി, ബ്ലോക്ക് മെമ്പര്‍ ജിന്‍സി സണ്ണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ മോളി, കെ.കെ ജോണ്സണ്, എം.എ ജോസഫ്, ജോര്‍ജ് കൂവക്കല്‍, ജോസ് ജെ മലയില്‍, ടി.വി ജോസ്, ഇ.ജെ ജോസ്, ബീന അജു, ത്രേസ്യാമ്മ, അലിവ് പ്രവര്‍ത്തകരായ സി.ടി അബ്ദുല്ല, എ.കെ അന്ത്രുഹാജി, ഇ ആലിഹാജി, കെ.എ നൗഷാദ്, യു.കെ അമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."