കയര്‍തടി വീട് ഇന്ന് നാടിന് സമര്‍പ്പിക്കും
ആലപ്പുഴ: കയര്‍വ്യവസായ രംഗത്ത് പുത്തന്‍തിളക്കവുമായി കയര്‍തടിവീട് ഇന്ന് നാടിന് സമര്‍പ്പിക്കും. കയര്‍ത്തടിയില്‍ നിര്‍മിച്ച പരിസ്ഥിതി സൗഹൃദമായ ഈ സാങ്കേതികവിദ്യ കെട്ടിട നിര്‍മാണരംഗത്ത് പുത്തനുണര്‍വാണ്. ആലപ്പുഴ നഗരചത്വരത്തില്‍ 370 സ്വകയര്‍ഫീറ്റ് ചുറ്റളവില്‍ കയര്‍തടിയില്‍ നിര്‍മിച്ചിട്ടുള്ള വീടിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍വഹിക്കും. കെ.സി വേണുഗോപാല്‍ എം.പി വിശിഷ്ടാതിഥിയാകും. കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി.പി രാധാകൃഷ്ണന്‍ അധ്യക്ഷതവഹിക്കും.
കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള സൂക്ഷ്മ ലഘു ചെറുകിട മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ബോര്‍ഡിന്റെ ഗവേഷണ സ്ഥാപനമായ ബഗ്ലരുവിലുളള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കയര്‍ ടെക്‌നോളജിയില്‍ വിസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് പ്രകൃതിദത്തമായ ചകിരികൊണ്ട് നിര്‍മിച്ച കയര്‍ത്തടി. നാളികേരത്തിന്റെ തൊണ്ടില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ചകിരി പരിസ്ഥിതി സൗഹൃദമായ റെസിനുമായി ഇടകലര്‍ത്തി ഹൈട്രോളിക് മിഷന്‍ ഉപയോഗിച്ച് ദൃഢപ്പെടുത്തിയാണ് കയര്‍വുഡ് നിര്‍മിക്കുന്നത്. ഇങ്ങനെ രൂപപ്പെടുത്തിയെടുക്കുന്ന കയര്‍ത്തടിക്ക് സാധാരണ വൃക്ഷത്തില്‍നിന്ന് ലഭിക്കുന്ന മരത്തടിയെക്കാള്‍ ഉറപ്പും കാഠിന്യവുമുണ്ട്. ചകിരിയിലടങ്ങിയിരിക്കുന്ന 45 ശതമാനം ലിഗ്‌നിന്‍ എന്ന സങ്കീര്‍ണ പദാര്‍ഥം ചിതലിന്റേയും പൂപ്പലിന്റേയും അക്രമത്തെ പ്രതിരോധിക്കും.
വനശീകരണവും മലിനീകരണവും മൂലം സംജാതമായിട്ടുളള ആഗോളതാപനത്തെ ചെറുത്ത് പരിസ്ഥിതി സൗഹൃദവും ചെലവുകുറഞ്ഞതുമായ വിടുകളുടെ നിര്‍മാണം കയര്‍ത്തടിയില്‍ തീര്‍ത്ത് ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യലക്ഷ്യം. വിവിധ മോഡലുകളിലും ഫാഷനുകളിലും കയര്‍ത്തടി വീട് നിര്‍മിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."