HOME
DETAILS

പരാധീനതകള്‍ക്ക് നടുവിലും മാറ്റത്തിന് കാതോര്‍ത്ത് മുഹമ്മ ആശുപത്രി

  
backup
May 28, 2016 | 1:33 AM

%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a7%e0%b5%80%e0%b4%a8%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81

മുഹമ്മ: ഭരണമാറ്റവും ചേര്‍ത്തല മണ്ഡലത്തിന് മന്ത്രി സ്ഥാനവും ലഭിച്ചതോടെ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. നാല് പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ ആശുപത്രിയുടെ പ്രവര്‍ത്തനം നിലവില്‍ ഏറെ ദയനീയമാണ്.
മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ താലൂക്ക്  ഉയര്‍ത്തുമെന്നാണ് സ്ഥലം എം.എല്‍.എയും  മന്ത്രിയുമായ   പി.തിലോത്തമന്റെ വാഗ്ദാനം. എന്നാല്‍ ആശുപത്രിയില്‍ മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഏര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയില്‍ മൂന്നിലധികം ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. എന്നാല്‍ സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു. ഇതിനിടെ കഞ്ഞിക്കുഴി ബ്ലോക്കിന്റെ കീഴിലായിരുന്ന ആശുപത്രി ആര്യാട് ബ്ലോക്കിലേയ്ക്ക് മാറിയതോടെ പ്രശ്‌നം ഗുരുതരമായി.
   ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവാണ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഉച്ചയ്ക്കുശേഷം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. നിലവില്‍ മൂന്നോളം ഡോക്ടര്‍മാര്‍ ഇവിടെയുണ്ടെങ്കിലും രാത്രികാലങ്ങളില്‍  ഡ്യൂട്ടിക്ക് ആരും തയ്യാറാകുന്നില്ല. രാത്രികാലങ്ങളില്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ പ്രാഥമിക ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്.
ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇന്നേ വരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല.   മുഹമ്മ ,കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം,മണ്ണഞ്ചേരി പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയാണ് ആശുപത്രി. ദിനവും നൂറുകണക്കിനു പേര്‍ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.
   പി.തിലോത്തമന്‍ മന്ത്രിയായതോടെ മുഹമ്മ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. പ്രതിപക്ഷ എം.എല്‍.എ ആയിരുന്നപ്പോള്‍ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് പി.തിലോത്തമന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. തിലോത്തമന്റെ ഫണ്ടുയോഗിച്ചുള്ള ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണവും നടക്കുന്നുണ്ട്. അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആശുപത്രിയില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നതും മുന്‍ഗണനാ വിഷയമാണെന്ന് തിലോത്തമന്‍ പ്രഖ്യാപിച്ചിരുന്നു. മഴക്കാലമെത്തുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. മന്ത്രിയുടെ ഭാഗത്തു നിന്നും ഇതിനുള്ള നടപടികളുണ്ടാകുമെന്നും മുഹമ്മ നിവാസികള്‍ പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  17 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  17 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  17 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  17 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  17 days ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  17 days ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  17 days ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  17 days ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  17 days ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  17 days ago