ഉപതെരഞ്ഞെടുപ്പ്: പത്രികാ സമര്പണം പൂര്‍ത്തിയായി
വാടാനപ്പള്ളി:ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരന്നെടുപ്പിന് നാമനിര്‍ദേശ പത്രികാ സമര്പണം പൂര്‍ത്തിയായി. അവസാന ദിനമായ ഇന്നലെയാണ് എല്ലാ സ്ഥാനാര്‍ഥികളും പത്രിക നല്‍കിയത്. യു.ഡി.എഫിനുവേണ്ടി സി.എസ്.സുവിന് ആണ് ഇന്നലെ മുന്നണി പ്രവര്‍ത്തകരോടൊപ്പം വന്ന് ആദ്യം പത്രിക സമര്‍പിച്ചത്. തുടര്‍ന്ന് ആര്.എം.പി.യുടെ കെ.കെ.സുമേഷ്, എല്‍.ഡി.എഫിനുവേണ്ടി സി.പി.എം സ്ഥാനാര്‍ഥി സി.വി.ആനന്ദന്, ബി.ജെ.പി യുടെ കെ.എസ്.ഷിജു, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സി.എ.ഉഷാകുമാരി എന്നിവരും വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പത്രിക സമര്‍പിച്ചു സി.പി.എമ്മിന്റെ കെ.കെ.അനില്‍കുമാര്‍, കോണ്‍ഗ്രസ്സിന്റെ എ.കെ.കൃഷ്ണാനന്ദന്, കെ.എം.രതീഷ് കുമാര്‍ (ബി.ജെ.പി)എന്നിവര്‍ ഡെമ്മി സ്ഥാനാര്‍ഥികളായും പത്രിക നല്‍കിയിട്ടുണ്ട്. ഇന്ന് സൂക്ഷ്മ പരിശോധന നടക്കും. തിങ്കളാഴ്ചയാണ് പിന് വലിക്കാനുള്ള അവസാന ദിവസം. 21നാണ് വോട്ടെടുപ്പ്. 22 ന് വോട്ടെണ്ണും
സി.പി.എമ്മിന്റെ കെ.എസ്.ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആര്.എം.പിയുടെ കെ.കെ.സുമേഷിനെ 114വോട്ടിനാണ് ഉണ്ണിക്കൃഷ്ണന് പരാജയപ്പെടുത്തിയത്. നൂറ്റി എട്ട് വോട്ട് നേടിയ കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. കെ.കെസുമേഷിനെ തന്നെയാണ് വാര്‍ഡ് പിടിച്ചെടുക്കാന്‍ ആര്.എം.പി വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."