HOME
DETAILS

മെഡിക്കല്‍ മ്യൂസിയത്തിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി

  
backup
February 04, 2017 | 8:15 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

തിരുവനന്തപുരം: ഏറെ ജനശ്രദ്ധ നേടിയെടുത്ത രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാവിന്യാസമായ മെഡെക്‌സിന്റെ തുടര്‍ച്ചയായി മെഡിക്കല്‍ കോളജിന്റെ മുകളില്‍ സ്ഥിരം മെഡിക്കല്‍ മ്യൂസിയം സ്ഥാപിക്കുന്നതിന് സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് കാംപസില്‍ നടക്കുന്ന പ്രദര്‍ശനം കണ്ടശേഷമാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. ടെറസില്‍ സ്ഥിരം മ്യൂസിയമെന്ന ആശയം സംഘാടകര്‍ അവതരിപ്പിച്ചപ്പോള്‍തന്നെ അതിന് അനുകൂലമായ പ്രതികരണമാണ് സ്ഥലം എം.എല്‍.എ കൂടിയായ ടൂറിസം, സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നുണ്ടായത്. ഇതേതുടര്‍ന്നാണ് സ്ഥിരം മ്യൂസിയം സജ്ജീകരിക്കുന്നതിന് ആവശ്യമായ ബാക്കി തുക ലഭ്യമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് അദ്ദേഹം സംഘാടകരോടു പറഞ്ഞത്.
മെഡിക്കല്‍ കോളജിനു മുകളില്‍ ഒഴിഞ്ഞുകിടന്ന ടെറസിന്റെ ഏതാണ്ട് 37,000 ചതുരശ്ര അടി സ്ഥലം ഇപ്പോള്‍ മെഡെക്‌സിനായി വിനിയോഗിച്ചിട്ടുണ്ട്. ഫൊറന്‍സിക്, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളുടെ സ്റ്റാളുകള്‍ക്കൊപ്പം നേത്രഗോളവും വായ മുതല്‍ ആമാശയം, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം വരെയുമുള്ള പല കാര്യങ്ങളും വിശദീകരിക്കുന്ന സ്റ്റാളുകളും ഇവിടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി കോളജിന്റെ ടെറസിനെ പരസ്പരം ബന്ധിപ്പിച്ച് ഗോവണികള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിച്ചിരുന്നു. ഈ ഭാഗം ഏതാണ്ട് പൂര്‍ണമായും ഒരു സ്ഥിരം മെഡിക്കല്‍ മ്യൂസിയം എന്ന ആശയമാക്കി പരിവര്‍ത്തനം ചെയ്യാനാണ് സംഘാടകര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. മെഡെക്‌സിനു വേണ്ടി ടെറസില്‍ നിലവില്‍ ചെയ്തിരിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മ്യൂസിയം സജ്ജീകരിക്കുക എന്ന ആശയമാണ് സംഘാടകര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജിലെ എല്ലാ വകുപ്പുകളുടെയും ഒരു പരിഛേദമായിരിക്കും മ്യൂസിയം. ഇത്തരമൊരു ആശയം മനസ്സില്‍ കണ്ടുകൊണ്ടാണ് പ്രദര്‍ശനത്തിനായി ഇത്രയേറെ പണം മുടക്കിയതെന്ന് മെഡെക്‌സിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജറി വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. ജോബി ജോണ്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് പത്തോളജി വിഭാഗത്തിന്റെ മ്യൂസിയം പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് പ്രദര്‍ശനത്തിനായി നവീകരിച്ചിരുന്നു. പ്രദര്‍ശനത്തില്‍ സന്ദര്‍ശകരെ ഏറ്റവുംകൂടുതല്‍ ആകര്‍ഷിച്ച വിഭാഗങ്ങളിലൊന്നായി ഈ മ്യൂസിയം മാറുകയും ചെയ്തു. വൈദ്യശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാനാകുന്ന ഈ മ്യൂസിയവും അധികൃതര്‍ അനുവദിച്ചാല്‍ താല്‍പര്യമുള്ള ആര്‍ക്കും കാണാനാകും വിധത്തില്‍ തുറന്നുനല്‍കാനാകുമെന്ന് മെഡെക്‌സ് ജോയിന്റ് കണ്‍വീനറും മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. എസ്.എസ്. സന്തോഷ് കുമാര്‍ പറഞ്ഞു.
ജനുവരി മൂന്നിന് ആരംഭിച്ച മെഡെക്‌സ് ജനത്തിരക്കിനെ തുടര്‍ന്ന് ഫെബ്രുവരി 12 വരെ നീട്ടിയിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ച പ്രദര്‍ശനം ഇതുവരെ ടിക്കറ്റ് വില്‍പനയിലൂടെ മാത്രം ഒരു കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. 1.3 കോടി രൂപ ചെലവു പ്രതീക്ഷിച്ച് ആരംഭിച്ച പ്രദര്‍ശനം സമാപിക്കുമ്പോള്‍ ആകെ 1.7 കോടി രൂപ ചെലവുണ്ടാകുമെന്നാണ് കരുതുന്നത്.
ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്റെ ഗ്രാന്റും പ്രിന്‍സിപ്പല്‍ ഫണ്ടുമാണ് പരിപാടിക്കു ലഭിച്ചിട്ടുള്ള ധനസഹായം. പ്രദര്‍ശനത്തിന് സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും പണം ഒന്നും ലഭിച്ചിട്ടില്ലെന്ന് മെഡെക്‌സ് ജനറല്‍ കണ്‍വീനര്‍ അമല്‍ അഹമ്മദ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ: സര്‍ക്കാര്‍ പിന്നോട്ടില്ല, നടപടികള്‍ വൈകിപ്പിച്ചേക്കും; പിണറായി- ബിനോയ് വിശ്വം കൂടിക്കാഴ്ച വൈകീട്ട്

Kerala
  •  14 minutes ago
No Image

പ്രസവസമയത്ത് ഡോക്ടർമാർക്ക് സംഭവിച്ച വീഴ്ചയിൽ കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം; ആശുപത്രിയും ഡോക്ടർമാരും ചേർന്ന് 700,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

uae
  •  36 minutes ago
No Image

കൊടുവള്ളി നഗരസഭ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്: വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പൊലിസ് സാന്നിധ്യത്തിൽ; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  41 minutes ago
No Image

ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മറന്നു; പൊതുദര്‍ശനത്തിനിടെ തിരികെ വാങ്ങി ആശുപത്രി

Kerala
  •  an hour ago
No Image

തൃശൂരിൽ പൊലിസ് ജീപ്പ് മറിഞ്ഞ് അപകടം: ഡിവൈഎസ്പിക്ക് പരുക്ക്

Kerala
  •  an hour ago
No Image

യുഎഇ പതാക ദിനം നവംബർ 3 ന്: യുഎഇ പതാകയുടെ നിറങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാം

uae
  •  an hour ago
No Image

സൂര്യകാന്ത് മിശ്രയെ പിന്‍ഗാമിയായി നിര്‍ദേശിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  an hour ago
No Image

വൃക്കരോഗിക്ക് ആശ്വാസമായി മഹല്ല് കമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചു;  മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് അരക്കോടിയോളം രൂപ, ഇത് മലപ്പുറത്തെ നന്മ

Kerala
  •  an hour ago
No Image

ഗതാഗതം സു​ഗമമാക്കാനും, റോഡ് അപകടങ്ങൾ കുറയ്ക്കാനും യുഎഇ അവതരിപ്പിച്ച പ്രധാന നിയമങ്ങൾ; കൂടുതലറിയാം

uae
  •  2 hours ago
No Image

തെരുവ് നായ നിയന്ത്രണം: സത്യവാങ്മൂലം സമർപ്പിക്കാത്തതിന് ചീഫ് സെക്രട്ടറിമാർക്ക് സുപ്രിം കോടതിയുടെ സമൻസ്; നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണം

National
  •  2 hours ago