HOME
DETAILS

ബിവറേജ് ശാല മാറ്റി സ്ഥാപിക്കുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം

  
backup
February 04, 2017 | 8:16 AM

%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa

കഠിനംകുളം: ടെകനോപാര്‍ക്ക് ഫെയ്‌സ് ത്രീക്ക് സമീപം നിരവധി വനിതാ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നതും ജനവാസ കേന്ദ്രവുമായ കല്ലിങ്ങലില്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങിയ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാല മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം ഇന്നലെ രാവിലെ രണ്ട് മണിക്കൂറോളം മദ്യവില്‍പ്പന ശാല ഉപരോധിച്ചു. ഇത് സൂചന പ്രതിഷേധം മാത്രമാണെന്നും 48 മണിക്കൂറിനകം വില്‍പ്പനശാല മാറ്റിയില്ലെങ്കില്‍ അനിശ്ചിതകാല ഉപരോധം ആരംഭിക്കുമെന്നും ശനിയാഴ്ചയും ധര്‍ണ തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടേയും തൃപ്പാദപുരം കല്ലിങ്ങല്‍ റസിഡന്‍സ്സ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
രാവിലെ ഒമ്പതരയോടെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം മദ്യവില്‍പ്പനശാലയുടെ ഗേറ്റിലൂടെ ഉദ്യോഗസ്ഥരെ കടത്തിവിടാതെ ഉപരോധിക്കുകയായിരുന്നു. 12 വരെ ഉപരോധം തുടര്‍ന്നു. മധ്യ വില്‍പ്പനശാല മാറ്റിസ്ഥാപിച്ചതോടുകൂടി സ്ത്രീകള്‍ ഭയത്തോടെയാണ് ഇതുവഴി കടന്നു പോകുന്നതെന്നും സമീപത്തെ ഇടവഴികളില്‍ മദ്യപന്‍മാരുടെ ശല്ല്യം വര്‍ദ്ധിക്കുന്നതായും മദ്യവില്‍പ്പനശാല തുറക്കുകയാണെങ്കില്‍ സമരം ശക്തമാക്കുമെന്നും സമരത്തിനെത്തിയ സ്ത്രീകള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയശേഷം മദ്യവില്‍പ്പന ശാല തുറന്നു പ്രവര്‍ത്തിച്ചു.
സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പ്രതിഭ ജയകുമാര്‍, മുന്‍കൗണ്‍സിലര്‍ ശോഭ ശിവദത്ത്, കോണ്‍ഗ്രസ് നേതാക്കളായ അറ്റിപ്ര അനില്‍, ജോണ്‍ വിനീഷ്യസ്, പുരുഷോത്തമന്‍ നായര്‍, അണ്ടൂര്‍ക്കോണം സനല്‍കുമാര്‍, പാങ്ങപ്പാറ അശോകന്‍, അഭിലാഷ്, കുളത്തൂര്‍ അജയന്‍, കടകംപള്ളി ഹരിദാസ്, കുഴിവിള ചന്ദ്രന്‍, ജഹാംഗീര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വേണു സംസാരിച്ചു. മദ്യവില്‍പ്പന ശാല തുടങ്ങാന്‍ ലൈസന്‍സ് എടുത്തിട്ടില്ലെന്ന് കാണിച്ച് സമരക്കാര്‍ നേരത്തെ തന്നെ കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 15 ദിവസത്തിനകം സ്ഥാപനം പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് എടുക്കണമെന്നാണ് കാണിച്ചു കോര്‍പറേഷന്‍ ബിവറേജ് ഔട്ട്‌ലെറ്റിന്റെ ഗേറ്റില്‍ നോട്ടീസ് ഒട്ടിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  2 months ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  2 months ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  2 months ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  2 months ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  2 months ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  2 months ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  2 months ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  2 months ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  2 months ago