രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ അക്രമസംഭവങ്ങളില്‍ കാര്യമായ കുറവു വരുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2017ല്‍ രാഷ്ട്രീയ കൊലപാതക കേസുകളുടെ എണ്ണം അഞ്ചായി കുറഞ്ഞെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയ അക്രമക്കേസുകള്‍ 1,522 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ 14 പതിനാല് കൊലപാതകക്കേസുകളും 1,768 അക്രമക്കേസുകളും രജിസ്റ്റര്‍ ചെയ്തിടത്താണ് 2017ല്‍ കുറവു വന്നത്. കണ്ണൂര്‍ ഉള്‍പെടെയുള്ള മിക്ക ജില്ലകളിലും അക്രമക്കേസുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ തെളിയുന്നത്.
സംസ്ഥാനത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കി കേരളത്തിന്റെ സല്‍പേര് കളങ്കപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളില്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."