സര്‍ക്കാരിന്റെ ലക്ഷ്യം പരിഷ്‌കരണത്തിലൂടെയുള്ള പരിവര്‍ത്തനം: മോദി
ന്യൂഡല്‍ഹി: പരിഷ്‌കരണത്തിലൂടെ രാജ്യത്തെ പരിവര്‍ത്തനത്തിലേക്ക് മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതെങ്കിലും രാജ്യങ്ങളുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യാനോ എതെങ്കിലും രാജ്യങ്ങളുടെ മണ്ണില്‍ കണ്ണുവയ്ക്കാനോ ഇന്ത്യ ഒരിക്കല്‍ പോലും ആഗ്രഹിക്കുന്നില്ല. രാജ്യം ലക്ഷ്യം വയ്ക്കുന്നത് വിഭവ സമാഹരണവും വികസനവുമാണെന്നും മോദി വ്യക്തമാക്കി.
പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റേറിയന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി.
ആസിയാന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ലോകത്തിന് മുന്‍പില്‍ എപ്പോഴും ക്രിയാത്മകമായ സ്ഥാനമാണ് രാജ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഭ നഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള നയസമീപനം ഒരു രാജ്യത്തോടും ഇന്ത്യ നടത്തിയിട്ടില്ല. മാനവികതയിലൂന്നി മാത്രമേ അതിനെ കണ്ടിട്ടുള്ളൂ. കൊടുക്കല്‍ വാങ്ങലില്‍ അധിഷ്ഠിതമല്ല ഇന്ത്യയുടെ വികസന മാതൃകയെന്നും മോദി പറഞ്ഞു. 23 രാജ്യങ്ങളില്‍ നിന്നായി 120 പാര്‍ലമെന്റ് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."