HOME
DETAILS

സ്വര്‍ണക്കപ്പിനായി ഫോട്ടോഫിനിഷ്

  
backup
January 09, 2018 | 11:24 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ab%e0%b5%8b%e0%b4%9f%e0%b5%8d

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ ശേഷിക്കേ സ്വര്‍ണകപ്പിനായി പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍.
58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പൂരനഗരി ആതിഥ്യമരുളുമ്പോള്‍ കഴിഞ്ഞ വര്‍ഷം കണ്ണൂരിലെ കലോത്സവത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണക്കപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കകുയാണ് നെല്ലറയുടെ നാട്ടിലെ സാരഥികള്‍. എന്നാല്‍ കലോത്സവ കപ്പ് കോഴിക്കോടിനാണെന്ന കാര്യത്തില്‍ ജില്ലയില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ക്ക് തെല്ലും സംശയമില്ല. 2014ല്‍ നെല്ലറയുടെ നാടായ പാലക്കാട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളുമ്പോള്‍ 6 പോയന്റിന്റെ വ്യത്യാസത്തിലാണ് സ്വര്‍ണ്ണക്കപ്പ് കോഴിക്കോട് കൊണ്ടുപോയത്. 2010 മുതല്‍ 2017 വരെയുള്ള 6 വര്‍ഷങ്ങളില്‍യഥാക്രമം 763, 769, 852, 920, 914, 916, 936 പോയിന്റുകള്‍ പാലക്കാടിന് ലഭിച്ചപ്പോള്‍ മിക്കപ്പോഴും അവര്‍ക്ക് ചുണ്ടിനും കപ്പിനുമിടക്കാണ് സ്വര്‍ണക്കപ്പ് നഷ്ടമായത്. സ്‌കൂള്‍ കലോത്സവമേതാണെങ്കിലും മത്സരത്തിലെ അമരക്കാരായി ഇത്തവണയും എല്ലായിടത്തുംപോലെ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം തന്നെയാണ്. കോഴിക്കോടിന്റെ കനകകിരീട സ്വപ്‌നങ്ങള്‍ക്ക് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂളാണ് കരുത്തുപകരുന്നത്.
രാത്രിവൈകിയും പുരോഗമിക്കുന്ന മത്സരങ്ങളില്‍ അറിവായ റിസല്‍ട്ടുകള്‍ അനുസരിച്ച് കോഴിക്കോട് ജില്ല 854 പോയന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്. 848 പോയന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 835 പോയന്റ് നേടിയ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. 826 പോയന്റ് നേടി തൃശ്ശൂര്‍ നാലാം സ്ഥാനത്താണുള്ളത്. രാത്രി വൈകി വരുന്ന മത്സരഫലങ്ങളും ഇന്നുനടക്കുന്ന മത്സരങ്ങളുടെ ഫലങ്ങളും വരുന്നതോടെ സ്വര്‍ണ്ണക്കപ്പ് ആര്‍ക്കാണെന്നത് പ്രവചനാധീതമാകുമെന്നാണ് വിലയിരുത്തലുകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  5 hours ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  5 hours ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  6 hours ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  7 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  7 hours ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  7 hours ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  8 hours ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  8 hours ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  9 hours ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  9 hours ago