HOME
DETAILS

പ്രതിഭ തെളിയിച്ച് അവരും...

  
Web Desk
February 05 2017 | 01:02 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82

കൊച്ചി: മുണ്ടും കുപ്പായവും തട്ടവുമൊക്കെയിട്ട് മണവാട്ടിക്കുചുറ്റും കൈകൊട്ടി പാടാനെത്തിയവരില്‍ കൂടുതല്‍ പേരും ആണ്‍കുട്ടികളായിരുന്നു. കൈകള്‍ പരസ്പരം കൊട്ടാന്‍ സാധിക്കാതെയും ചാടിക്കളിക്കാന്‍ കഴിയാതെയും ചിലര്‍ ബുദ്ധിമുട്ടി. മറ്റ് ചിലരാകട്ടെ ഒപ്പന കളിക്കുന്നതിനിടെ വീണു. എന്നിട്ടും ആരും മത്സരത്തിനിടയ്ക്ക് പിന്മാറിയില്ല. മണവാട്ടിയെയുംകൊണ്ട് സ്റ്റേജില്‍ നിന്ന് പോകുന്നതുവരെ അവര്‍ ഭംഗിയായി കളിച്ചുതീര്‍ത്തു.
തൃക്കാക്കര ഭാരത മാതാ കോളജില്‍ പുരോഗമിക്കുന്ന സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ സീനിയര്‍ വിഭാഗം ഒപ്പന മത്സരത്തില്‍ നിബന്ധനകള്‍ കര്‍ശനമാകാതിരുന്നതിനാലാണ് ആണ്‍കുട്ടികള്‍ മൊഞ്ചത്തികളുടെ വേഷംകെട്ടി ഒപ്പനയ്ക്ക് ചുവടുവയ്ക്കാനെത്തിയത്. കോഴിക്കോട് റഹ്മാനിയ സ്‌കൂളില്‍ നിന്നെത്തിയ ഏഴംഗ സംഘത്തില്‍ മണവാട്ടിയും കളിക്കാനെത്തിയ ഒരാളുമൊഴിച്ച് ബാക്കി അഞ്ച് പേരും ആണ്‍കുട്ടികള്‍. ഇവരില്‍ നാലുപേര്‍ ഇരട്ടകളായിരുന്നു. തങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന രീതിയില്‍ ഇവര്‍ ആടിത്തകര്‍ത്തു. ഒപ്പന കഴിഞ്ഞപ്പോള്‍ ചിലരൊക്കെ തളര്‍ന്നുവീണു. മത്സരം കഴിഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ പരിഭവം. ഇവിടെ മിനുസപ്പെട്ട തറയായതിനാല്‍ തെന്നിവീണെന്നായിരുന്നു ചിലരുടെ പരാതി. ഇരട്ടകളായ മുഹമ്മദ് ഷംനാസ്,മുഹമ്മദ് ഷഹബാസ് , മുഹമ്മദ് ഷഫീഖ് ,മുഹമ്മദ് ജമാല്‍ എന്നിവരും അദിന്‍ ഫര്‍ഹാന്‍,സുന്തൂസ്,നാജിയ എന്നിവരുമാണ് റഹ്മാനിയയില്‍ നിന്ന് ഒപ്പനകളിക്കാന്‍ എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  12 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  37 minutes ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  an hour ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  an hour ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  2 hours ago