ഉത്തര മലബാറിലെ നദികള്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി
തിരുവനന്തപുരം: ഉത്തര മലബാറിലെ നദികള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസംപദ്ധതിക്ക് വിനോദസഞ്ചാര വകുപ്പ് രൂപംനല്‍കി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൂടെ ഒഴുകുന്ന വളപട്ടണം പുഴ, മയ്യഴിപ്പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, കവ്വായി, തേജസ്വിനി, ചന്ദ്രഗിരി, കുപ്പം എന്നീ നദികള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഉത്തരമലബാറിന്റെ പാരമ്പര്യകലകള്‍, തനതായ ഭക്ഷണം, പരമ്പരാഗത തൊഴിലുകള്‍, കൃഷിരീതികള്‍, കരകൗശല പാരമ്പര്യം, പ്രകൃതിഭംഗി, ആയോധനകലകള്‍ എന്നിവ വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതിയിലുള്ള എട്ട് നദികളും വികസിപ്പിക്കും. ബേക്കല്‍ വരെ നീളുന്ന ഏകദേശം 200 കി.മീ നദീതീരം പദ്ധതിയുടെ കീഴില്‍ വരും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തുചേര്‍ന്ന യോഗത്തില്‍ പി.കെ ശ്രീമതി എം.പി, എം.എല്‍.എമാരായ ജെയിംസ്മാത്യു, സി.കൃഷ്ണന്‍, എം.രാജഗോപാലന്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയരക്ടര്‍ യു.വി ജോസ്, അഡി. ഡയരക്ടര്‍ കെ. ബാലമുരളി, കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി സംബന്ധിച്ച രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."