HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിക്ക് പുതിയ പത്ത് ബസുകളെത്തി
backup
January 10 2018 | 04:01 AM
തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുകളില്‍നിന്നു രക്ഷപ്പെടാനുള്ള നടപടികളുടെ ഭാഗമായി ബോഡി നിര്‍മാണം പൂര്‍ത്തിയാക്കി വാങ്ങിയ പത്ത് കെ. എസ്. ആര്.ടി.സി ബസുകള്‍ സര്‍വിസിനെത്തി. ഒന്‍പത് ബസുകള്‍ പമ്പയിലാണ് സര്‍വിസ് നടത്തുന്നത്. ഒരെണ്ണം തിരുവനന്തപുരത്തുനിന്നും പമ്പയിലേക്ക് സര്‍വിസ് നടത്തും. കെ.എസ്.ആര്.ടി.സി പുതിയതായി 20 ബസുകളാണ് വാങ്ങിയത്. ഇതില്‍ പത്തെണ്ണം കൂടി ഉടന്‍ സര്‍വിസിനെത്തും. അശോക് ലയ്ലന്റ് കമ്പനിയില്‍നിന്നും വാങ്ങിയ ബസിന് 26 ലക്ഷം രൂപ വീതമാണ് ചെലവാകുന്നത്. പുതിയ രൂപകല്‍പ്പനയിലാണ് ബസിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ഒരു ബസിന്റെ ബോഡി നിര്‍മിക്കുന്നത് 350 തൊഴില്‍ വേണമെന്ന കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ വാദത്തെ തുടര്‍ന്നാണ് നടപടി. 200 തൊഴിലിനു വേണ്ട തുകമാത്രമാണ് ബോഡി നിര്‍മാണത്തിനായി കമ്പനി ഈടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."