
സംസ്ഥാനത്തെ മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ ഇനി ആറില്‍ കുറയാത്ത ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍
കൊല്ലം: ജനറല്‍, സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്കായി സംസ്ഥാനത്ത് മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കാന്‍ റെയില്‍വേ തീരുമാനം. കുറഞ്ഞത് ആറ് ജനറല്‍ കംപാര്ട്ടുമെന്റുകളെങ്കിലും അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹ മന്ത്രി രജന്‍ ഗോഹൈന്‍ അറിയിച്ചതായി എന്‍.കെ പ്രേമചന്ദ്രന് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സൗകര്യം രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ലഭ്യമാകില്ല. സീസണ് ടിക്കറ്റുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതായി പകല്‍ സമയത്ത് കൂടുതല്‍ സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഡീ-റിസര്‍വ്ഡ് കോച്ചുകളായി മാറ്റും. തന്റെ നിവേദനം പരിഗണിച്ച് ചെന്നൈ - കൊല്ലം അനന്തപുരി എക്സ്പ്രസില്‍ തെങ്കാശി മുതല്‍ കൊല്ലം വരെ എസ് -11, എസ് -12 എന്നീ രണ്ടു കോച്ചുകളും, കൊല്ലം - ചെന്നൈ അനന്തപുരി എക്സപ്രസില്‍ കൊല്ലം മുതല്‍ നാഗര്‍കോവില്‍ വരെ എസ് -12 കോച്ചും ഡീ റിസര്‍വ്വ്ഡ് ആയി ഓടിക്കുവാനും ഉത്തരവ് നല്കിയിട്ടുള്ളതായി കേന്ദ്ര മന്ത്രി രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം- ബംഗളൂരു 22657- 22658 ട്രെയിന്‍ 2014 ബഡ്ജറ്റില്‍ അനുവദിച്ചെങ്കിലും സര്‍വിസ് ആരംഭിച്ചില്ല. വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും സര്‍വിസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ബംഗളൂരു റൂട്ടില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടാകുന്ന ദിവസങ്ങളിലുള്ള ഈ ട്രെയിന്‍ സര്‍വിസ് മുടങ്ങിയത് സ്വകാര്യബസ് ലോബിയുടെ സ്വാധീനമാണെന്നുള്ള ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുതിയതായി അനുവദിച്ച കൊച്ചുവേളി-മൈസൂരു ട്രെയിന്‍ സംബന്ധിച്ചുള്ള റെയില്‍വേയുടെ തീരുമാനം. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ട്രെയിന്‍ ഓടിക്കാനാണ് നിര്‍ദേശം. ഞായര്‍, വെള്ളി ദിവസങ്ങള്‍ ഒഴിവാക്കുന്നത് ദുരൂഹമാണ്. 2014 ല്‍ അനുവദിച്ച ട്രെയിന്‍ ഓടിക്കുകയോ പുതിയ ട്രെയിന്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഓടിക്കുന്നതിനോ റെയില്‍വേ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 9 minutes ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന്‍ ഐതിഹാസിക നേട്ടം
Cricket
• 25 minutes ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 40 minutes ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• an hour ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• an hour ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 2 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 2 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 2 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 2 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 3 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 3 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 3 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 3 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 4 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 5 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 5 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 6 hours ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 6 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 4 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 4 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 4 hours ago