HOME
DETAILS

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ മുജാഹിദ് വീണ്ടും പിളര്‍പ്പിലേക്ക്

  
backup
January 10, 2018 | 4:25 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf

 കോഴിക്കോട്: ഇരുവിഭാഗം മുജാഹിദ് ഗ്രൂപ്പുകള്‍ ഒന്നിച്ച ശേഷം കൊട്ടിഘോഷിച്ച് നടത്തിയ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സംഘടന വീണ്ടും പിളര്‍പ്പിലേക്ക്. ആദര്‍ശ വിഷയങ്ങളിലെ അഭിപ്രായ ഭിന്നത സമ്മേളനത്തോടെ കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇതിനിടെ, നേതൃത്വത്തെ വെല്ലുവിളിച്ച് മടവൂര്‍ വിഭാഗം പരസ്യമായി രംഗത്തുവന്നു. ലയനത്തിന് മുന്‍പുണ്ടായിരുന്ന ഐ.എസ്.എം (മര്‍ക്കസുദ്ദഅ്‌വ) പുനരുജ്ജീവിപ്പിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.'നവോത്ഥാനം തീവ്രവാദമല്ല' എന്ന തലക്കെട്ടില്‍ കാംപയിനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകളോട് വിയോജിപ്പുള്ളവരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനാണ് നീക്കം. ആദ്യഘട്ടമായി മുജാഹിദ് സമ്മേളനം നടന്ന കൂരിയാടിനടുത്ത കക്കാട്ട് ജനുവരി 14ന് മുജാഹിദ് ബഹുജന സംഗമം നടക്കും.

 'ഇസ്‌ലാഹി പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുന്നവരോട് 'എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ പഴയ മടവൂര്‍ വിഭാഗം നേതാക്കളായ ഡോ. ഇ.കെ അഹമ്മദ്കുട്ടി, എന്‍.എം അബ്ദുല്‍ജലീല്‍, പി.കെ മൊയ്തീന്‍ സുല്ലമി, കെ.പി സകരിയ്യ, യു.പി യഹ്‌യാഖാന്‍, ഇസ്മാഈല്‍ കരിയാട്, അലി മദനി മൊറയൂര്‍, അബ്ദുല്‍അസീസ് സ്വലാഹി, മന്‍സൂറലി ചെമ്മാട്, റാഫി പേരാമ്പ്ര, ഇബ്‌റാഹീം ബുസ്താനി, ഷാനവാസ് പറവന്നൂര്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് നോട്ടിസിലുള്ളത്. ഇവരില്‍ പലരെയും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ഐ.എസ്.എം കാംപയിന്‍ ഉദ്ഘാടനം ഈ മാസം 21ന് കോഴിക്കോട്ട് നടക്കും. ഈ പരിപാടിയില്‍ പരമാവധി മടവൂര്‍ വിഭാഗം നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാനാണ് നീക്കം. കെ.ജെ.യു വര്‍ക്കിങ് പ്രസിഡന്റ് സി.പി ഉമര്‍സുല്ലമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുത്തേക്കും. മുജാഹിദ് സമ്മേളനത്തില്‍ അവഗണനയും വിലക്കും നേരിട്ടതാണ്  ഔദ്യോഗിക നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തുവരാന്‍ മടവൂര്‍ വിഭാഗത്തെ പ്രേരിപ്പിച്ചത്. സമ്മേളനത്തിന്റെ തുടക്കം മുതല്‍ തങ്ങളെ പൂര്‍ണമായി അവഗണിച്ചെന്നാണ് ഇവരുടെ പരാതി.

തന്നെ അനുകൂലിക്കുന്ന പ്രാസംഗികരെയും നേതാക്കളെയും വിലക്കിയതോടെ സമ്മേളനത്തിന്റെ രണ്ടാം ദിവസം കെ.എന്‍.എം വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ വിട്ടുനിന്നിരുന്നു. ഒടുവില്‍ കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയെ തുടര്‍ന്നാണ് മടവൂര്‍ തിരികെ സമ്മേളന സ്ഥലത്തെത്തിയത്. എന്നാല്‍ സമാപന ചടങ്ങില്‍ അബ്ദുറഹിമാന്‍ സലഫി നടത്തിയ പ്രസംഗം മടവൂര്‍ വിഭാഗത്തെ വീണ്ടും പ്രകോപിപ്പിച്ചു. ഇതോടെയാണ് മര്‍ക്കസുദ്ദഅ്‌വ കേന്ദ്രീകരിച്ച് പഴയ ഐ.എസ്.എം പുനരുജ്ജീവിപ്പിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ജിന്ന്, സിഹ്‌റ് വിഷയങ്ങളിലെ  വൈരുധ്യ നിലപാടുകളില്‍ തുടങ്ങിയ ഭിന്നതയാണ് ലയനത്തിന് ഒരു വര്‍ഷം പിന്നിട്ടതിന് പിന്നാലെ സംഘടനയെ വീണ്ടും പിളര്‍പ്പിലേക്ക് നയിക്കുന്നത്. കക്കാട്ടും കോഴിക്കോട്ടും നടക്കുന്ന പരിപാടികളില്‍ സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കരുതെന്ന് ഔദ്യോഗിക വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പങ്കെടുക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാനും നീക്കമുണ്ട്. എന്നാല്‍ ഉമര്‍ സുല്ലമി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയെടുത്താല്‍ സംഘടന പിളര്‍ത്താനാണ് മടവൂര്‍ വിഭാഗത്തിലെ യുവനേതാക്കളുടെ നീക്കം. പരസ്യമായ നീക്കത്തിന് ഹുസൈന്‍ മടവൂര്‍ എതിരാണെങ്കിലും ഇവരുടെ വാദങ്ങളെ അദ്ദേഹം അംഗീകരിക്കുന്നു. ഏറെനാളത്തെ ശ്രമഫലമായി സംഘടനയിലുണ്ടായ ഐക്യം തകര്‍ക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, അവഗണന ഇനിയും തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് നേരത്തെ മടവൂര്‍ വിഭാഗത്തിനൊപ്പം പ്രവര്‍ത്തിച്ച ഭൂരിഭാഗം നേതാക്കളും പറയുന്നു. സംഘടനയില്‍ രൂക്ഷമായ അഭിപ്രായ സംഘട്ടനം ഉണ്ടായിട്ടും പ്രതികരിക്കാതെ മൗനം പാലിക്കുന്ന ഹുസൈന്‍ മടവൂരിനെതിരേയും അണികള്‍ രംഗത്തുവന്നിട്ടുണ്ട്.

അബ്ദുല്ലക്കോയ മദനിയും  ഹുസൈന്‍ മടവൂരും ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവിയും അബ്ദുറഹിമാന്‍ സലഫി നയിക്കുന്ന കോക്കസിന്റെ കൈപ്പിടിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മടവൂര്‍ വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്ന എ. അസ്ഗറലി പുതിയ പദവി ലഭിച്ചപ്പോള്‍ ആദര്‍ശം മറന്ന് കോക്കസിനൊപ്പം ചേര്‍ന്നെന്നും ഇവര്‍ ആരോപിക്കുന്നു. സമ്മേളനത്തിന്റെ രണ്ടാംദിവസം അമര്‍ഷം പരസ്യമാക്കിയ ഹുസൈന്‍ മടവൂര്‍ അവസാന ദിവസത്തെ പരിപാടിയില്‍ അധ്യക്ഷ പദവി ലഭിച്ചപ്പോള്‍ അവഗണന മറന്ന് കോംപ്രമൈസ് ചെയ്തത് സ്വന്തം അണികളെ വഞ്ചിക്കുന്ന നിലപാടാണെന്ന് യുവനേതാക്കള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, സംഘടനയെ അംഗീകരിക്കാത്തവര്‍ക്ക് പുറത്തുപോകാമെന്ന നിലപാടാണ് ഔദ്യോഗിക പക്ഷത്തെ തീവ്രനിലപാടുകാര്‍ ഉയര്‍ത്തുന്നത്. സംഘടനയില്‍ വിമത പ്രവര്‍ത്തനം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം,വിമത ശബ്ദങ്ങള്‍ക്കെതിരേ തിടുക്കത്തില്‍ നടപടികള്‍ വേണ്ടെന്ന നിലപാടിലാണ് ടി.പി അബ്ദുല്ലക്കോയ മദനി.

എന്നാല്‍ അബ്ദുറഹിമാന്‍ സലഫിയുടെ കര്‍ക്കശ  നിലപാടുകള്‍ക്കാണ് സംഘടനയില്‍ മേധാവിത്വമുള്ളത്.  2016 ഡിസംബറില്‍ കോഴിക്കോട്ടു നടന്ന ലയന സമ്മേളനത്തിലാണ് ഒന്‍പതാം മുജാഹിദ് സമ്മേളനം പ്രഖ്യാപിച്ചത്. ആശയപരമായ ഭിന്നതകള്‍ ബാക്കിയായെങ്കിലും ഇരുവിഭാഗം ഒന്നിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സമ്മേളനം അടുത്തതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. സംഘടനാ പ്രസിദ്ധീകരണങ്ങള്‍ വിരുദ്ധ നിലപാടുകളുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് വിഭാഗീയതക്ക് ആക്കംകൂട്ടി. ഇതിനിടെ, ശബാബ് എഡിറ്ററായ മുജീബ്‌റഹ്മാന്‍ കിനാലൂര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ വിട്ടുനിന്നു. സമ്മേളനം ആരംഭിച്ചതോടെ ഭിന്നത പരസ്യമായി. സമ്മേളനത്തില്‍ മടവൂര്‍ വിഭാഗത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇടംനല്‍കിയിരുന്നില്ല. പ്രസിദ്ധീകരണ വിഭാഗമായ യുവതയ്ക്ക് സ്റ്റാള്‍ അനുവദിച്ചിരുന്നില്ല. മദ്‌റസാ പൊതുപരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനം ഒരു വിഭാഗത്തിന് മാത്രമാക്കി. സമ്മേളനത്തിലെ ആദര്‍ശ സംവാദം സിഹ്‌റ് വാദികള്‍ കൈയടക്കിയെന്നും മടവൂരിനെ മുന്നില്‍നിര്‍ത്തി ഒരു വിഭാഗത്തെ ചവിട്ടിത്താഴ്ത്തിയെന്നും വിമതവിഭാഗം ആരോപിക്കുന്നു. അഭിപ്രായ ഭിന്നതകള്‍ സോഷ്യല്‍ മീഡിയയിലും സജീവമായതോടെ എന്തുചെയ്യണമെന്നറിയാതെ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. 


 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്‌നൗ തീപിടിത്തം: 'ഇവിടെ തീ പടരുന്നു, പപ്പാ എന്നെ രക്ഷിക്കൂ...' മരണത്തീയില്‍ നിന്ന് മകന്റെ അവസാന വിളി; രക്ഷതേടി കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

National
  •  19 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

Kerala
  •  19 days ago
No Image

കൊട്ടാരക്കര ടിപ്പര്‍ അപകടം; ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല, വാഹനത്തിന് 17 വര്‍ഷത്തെ പഴക്കം, ജി.പി.എസ് ഓഫാക്കിയ നിലയില്‍

Kerala
  •  19 days ago
No Image

കോഴിക്കോട് മെഡി.കോളജില്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങി; തലാസീമിയ രോഗികള്‍ ആശങ്കയില്‍

Kerala
  •  19 days ago
No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  19 days ago
No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  19 days ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  19 days ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  19 days ago
No Image

കാലാവധി പൂര്‍ത്തിയായി, രാജ്യസഭയില്‍ ഇനി സീറ്റില്ല;  കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവച്ചു

National
  •  19 days ago


No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  19 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  19 days ago
No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  19 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  19 days ago