HOME
DETAILS
MAL
കളിയില്‍ സമ്പൂര്‍ണ പരാജയം എന്നിട്ടും പപ്പുയാദവിന്റെ മകന് ഡല്‍ഹി ടീമില്‍
backup
January 10 2018 | 04:01 AM
ന്യൂ ഡല്‍ഹി: കളിച്ച എല്ലാ കളിയിലും സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയിട്ടും പപ്പു യാദവിന്റെ മകന് ഡല്‍ഹി ട്വന്റി 20 ടീമില്‍. സീസണില്‍ ഒരു മത്സരം പോലും കളിക്കാതെയാണ് പപ്പുയാദവിന്റെ മകന് സര്‍തക് രഞ്ജന്‍ ടീമില്‍ ഇടം നേടിയത്. അണ്ടര്‍ 23 ടീമില്‍ ടോപ് സ്കോററായ ഹിതെന്‍ ദലാലിനെ റിസര്‍വ് ബെഞ്ചിലിരുത്തിയാണ് രഞ്ജനെക്ക് അവസരം നല്‍കിയത്.
കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച രഞ്ജന്‍ 10 റണ്‍സ് മാത്രമാണ് ടൂര്‍ണമെന്റില്‍ നിന്നും നേടിയത്. രഞ്ജി ട്രോഫിയുടെ സാധ്യതാ ടീമിലു രഞ്ജന്‍ ഇടം നേടിയിരുന്നെങ്കിലും കളിക്കുന്നില്ലെന്ന് പറഞ്ഞ് രഞ്ജന്‍ പിന്മാറിയതോടെ ഈ സീസണില്‍ രഞ്ജന്‍ ഒറ്റ മത്സരം പോലും കളിക്കാനായിട്ടില്ല. രഞ്ജന്റെ മാതാവും കോണ്‍ഗ്രസ് എം. പിയുമായ രഞ്ജീത്ത് രഞ്ജന്റ ഇടപെടലിനെ തുടര്‍ന്നാണ് രഞ്ജന്‍ ടീമിലിടം കിട്ടിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."