HOME
DETAILS

ഐ ലീഗ്: ചെന്നൈ സിറ്റി എഫ്. സി നെരോക്ക മത്സരം സമനിലയില്‍

  
backup
January 10 2018 | 04:01 AM

%e0%b4%90-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8


ചെന്നൈ: ഐ ലീഗില്‍ ചെന്നൈ സിറ്റി എഫ്. സിയും നെരോക്ക എഫ്. സിയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ചെന്നൈ സിറ്റിയുടെ ഹോം മത്സരമായിരുന്നു. സമനിലയില്‍ നിന്ന് ഒരു പോയിന്റ് നേടി ഒമ്പത് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ചെന്നൈ സിറ്റി എട്ടാം സ്ഥാനത്തെത്തി. ഒരു പോയിന്റ് കൂടി ലഭിച്ചതോടെ നെരോക്ക സിറ്റി എഫ്. സിക്ക് 15 പോയിന്റായി. സ്വന്തം മൈതാനത്ത് ഒരു ഗോളെങ്കിലും നേടണമെന്ന വാശിയോടെ കളിച്ച ചെന്നൈക്ക് കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാനായില്ല. 4 - 4 - 2 ശൈലിയില്‍ കളിച്ച ചെന്നൈ നെരോക്കയെ ഗോളടിക്കാന്‍ അനുവദിക്കാതെ പ്രതിരോധം കാത്തു.
സൂസയ് രാജിന് മികച്ച മൂന്നിലധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം ഡിവിഷനില്‍ നിന്നും ചാംപ്യന്‍മാരായി വന്ന നെരോക്ക മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല. ചെന്നൈ പ്രധിരോധം തകര്‍ക്കാന്‍ നെരോക്ക താരങ്ങള്‍ പല തവണ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഗോള്‍ വീഴാതെ ചെന്നൈ പ്രധിരോധം വന്‍മതില്‍ തീര്‍ത്തതോടെ ഗോള്‍ രഹിത സമനിലയില്‍ കളി അവസാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."