പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്്റ്റിന് വനിതാ കമ്മിഷന്റെ ഉത്തരവ്
മാന്നാര്‍. വിധവ പ്രസവിച്ച കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ വനിതാ കമ്മിഷന്‍ ഉത്തരവ്. വനിതാ കമ്മിഷന്‍ നടത്തിയ മെഗാ അദാലത്തിലാണ് കരുവാറ്റ സ്വദേശിനി പരാതി നല്‍കിയത്. വിധവയായ യുവതിക്ക് ആദ്യ ഭര്‍ത്താവില്‍ രണ്ട് പെണ്‍മക്കള്‍ ഉണ്ട്. ഇവരുടെ ഒന്നര വയസുള്ള മകന്റെ പിതാവ് അയല്‍വാസിയായ 38 വയസുകാരനാണെന്നാണ് യുവതി കമ്മിഷന് മുന്നില്‍ പറയുന്നത്.
ഇരുവരും ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ചതാണെന്നും യുവതി പറയുന്നു. എന്നാല്‍ ഇത് തെളിയിക്കുവാന്‍ രേഖകള്‍ ഒന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ല. ആരോപണം നിഷേധിച്ച യുവാവ് യുവതിയില്‍ നിന്നും താന്‍ എട്ട് ലക്ഷത്തോളം രൂപാ കടം വാങ്ങിയിരുന്നെന്നും ഇതില്‍ ഒന്നര ലക്ഷം രൂപാ തിരികെ നല്‍കിയതായും പറഞ്ഞു. ബാക്കി പണം നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. ഭര്‍ത്താവ് എന്ന നിലയിലാണ് പണം നല്‍കിയതെന്ന് പറഞ്ഞ യുവതി ബാക്കി പണം വാങ്ങുവാന്‍ തയ്യാറായില്ലെന്നും കമ്മീഷന് മൊഴി നല്‍കി. എന്നാല്‍ മറ്റൊരു ബന്ധം യുവതിയുമായി തനിക്കില്ലെന്നും കമ്മിഷന് മുന്നില്‍ മൊഴി നല്‍കുകയും പിതൃത്വ പരിശോധനയ്ക്കും ഇയാള്‍ തയ്യാറായതിന്റെ അടിസ്ഥാനത്തിലും തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിട്യൂട്ടില്‍ ഡി.എന്‍.എ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി.
പരിശോധനയ്ക്ക് ആവശ്യമായ 25000 രൂപയും യുവാവ് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മകള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് മാന്നാര്‍ സ്വദേശിയായ ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ കമ്മീഷന്‍ തള്ളി കേസ് അവസാനിപ്പിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ജീവിക്കണമെന്ന് ആരോഗ്യ വകുപ്പിലെ തന്നെ ജീവനക്കാരിയായ യുവതി ആഗ്രഹം പറഞ്ഞെങ്കിലും ഭര്‍ത്താവ് വിസമ്മതിക്കുകയായിരുന്നു. കോടതിയില്‍ നിലവിലുള്ള വിവാഹ മോചന കേസ് തുടരാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
ആകെ 83 കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു. ഇവയില്‍ 43 എണ്ണം തീര്‍പ്പാക്കി. 12 കേസുകളില്‍ പൊലിസ് റിപ്പോര്‍ട്ടും അഞ്ച് എണ്ണത്തില്‍ ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 20 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റി.
കമ്മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അലക്‌സ് കളിയ്ക്കല്‍, മീഡിയേറ്റര്‍മാരായ വീണാ വ്യന്ദാവന്‍, ഹര്‍ഷാ സജി, വനിതാ സെല്‍ സി.ഐ കെ.വി മീനാകുമാരി എന്നിവരും അദാലത്തില്‍ പങ്കെടുത്തു. ഡോ. പ്രമീളാ ദേവി അദാലത്ത് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."