കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന പത്തംഗ സംഘം പിടിയില്‍
അരൂര്‍: കുട്ടികള്‍ക്കു കഞ്ചാവ് വില്‍പ്പന നടത്തുന്ന പത്തംഗ സംഘം അരൂര്‍ പൊലിസ് പിടിയില്‍.
എറണാകുളം സ്വദേശികളായ കുണ്ടനൂര്‍ അടത്തു വീട്ടില്‍ സുരേഷ് (21), തൈക്കൂടം പാഴ്മഠത്തില്‍ ജെസ്ബിന്‍ ജോര്‍ജ്ജ് (20), പഴനിലത്ത് ജോസ് ഫ്രാന്‍സീസ് (19), മുളക്കായത്ത് വീട്ടില്‍ ജോജി (20), കുമ്പളം പഞ്ചായത്ത് കുന്നംകുടി വീട്ടില്‍ മനീഷ് (20), പൂണിത്തുറ മുക്കുടുതുണ്ടി ബാബു(20), കണയനൂര്‍ മായങ്കര പറമ്പില്‍ മുഹമ്മദ് ബസ്സാം (18), പൊന്നുരുത്തി കണ്ണേഴത്ത് പറമ്പില്‍ അനന്തു (20), പൊന്നുരുത്തി കൊളക്കണ്ടത്ത് വീട്ടില്‍ അരൂണ്‍ (29), കലൂര്‍ ആശാരി പറമ്പില്‍ ശരത്ത്(24).എന്നിവരെയാണ് അരൂര്‍ പൊലിസ് പിടികൂടിയത്.
അഞ്ച് ഗ്രാം മുതല്‍ അഞ്ഞൂറ് ഗ്രാം വരെ യുള്ള 150 പൊതികളാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.
അരൂര്‍,എഴുപുന്ന ഗ്രാമ പഞ്ചായത്തുകളില്‍പ്പെട്ട അരൂര്‍, ചന്തിരൂര്‍, എഴുപുന്ന, എരമല്ലൂര്‍ പ്രദേശങ്ങളിലെ സ്‌ക്കൂളുകളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് പിടുകൂടിയ റെന്നന്‍ (20) നല്‍കിയ വിവരത്തെതുടര്‍ന്നാണ് പൊലിസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് എറണാകുളം സ്വദേശികളായ പത്ത് അംഗ സംഘത്തേ പിടികൂടിയത്.
ചേര്‍ത്തല ഡിവൈ.എസ്.പി വൈ.ആര്‍ റെസ്റ്റത്തിന്റെ നിര്‍ദേശത്തേതുടര്‍ന്നാണ് അരൂര്‍ എസ്.ഐ ടി.എസ് റെനീഷും സംഘവുമാണ് ഓപ്പറേഷനന്‍ നടത്തിയത്. പൊലിസിന്റെ നേത്യത്വത്തീല്‍ പി.ടി.എ,ടീച്ചേഴ്‌സ് എന്നിവരേയും കുട്ടികളേയും ചേര്‍ത്തുകൊണ്ട് ബോധവല്‍ക്കരണം നടത്തുമെന്നു പോലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."