കണ്ണൂര്‍ പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു
കണ്ണൂര്‍: പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു. ഇന്നു വൈകുന്നേരം 3.45ഓടെ ചമതച്ചാല്‍ പുഴയുടെ ഗവ. എ.എല്‍.പി സ്കൂളിനു സമീപത്തെ ഭാഗത്തായിരുന്നു അപകടം. സെബാന് സെല്ജാന് (14), ഒരിജ സെല്ജാന് (14), മാണിക് ബിനോയ്, അഖില്‍ (13), ആയല് എന്നീ കുട്ടികളാണ് മരിച്ചത്. തിരൂരിലെ ആക്കാംപറമ്പില്‍ ബിനോയ്, സലിജന്‍, ഇവരുടെ സഹോദരി അനില എന്നിവരുടെ കുട്ടികളാണു മരിച്ചത്.
ഡല്‍ഹിയില്‍ നിന്നു അനിലയും കുടുംബവും അവധിക്കു തറവാട്ടുവീട്ടില്‍ എത്തിയിരുന്നു. മൂന്നുപേരുടെയും കുട്ടികള്‍ ഒരുമിച്ച് പുഴയില്‍ കുളിക്കാനിറങ്ങിയതിയിരുന്നു. കുട്ടികളിലൊരാള്‍ പുഴയില്വീണപ്പോള് രക്ഷിക്കാന്‍ മറ്റു കുട്ടികളും ചാടിയപ്പോഴാണ് അപകടമുണ്ടായത്. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."