നടരാജപിള്ളയുടെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പു പറയണം- വി.എം സുധീരന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അനാവശ്യ പരാമര്‍ശത്തില്‍ വേദനിക്കുന്ന മുന്‍ എം.പി നടരാജപിള്ളയു
ടെ കുടുംബത്തോടും സമൂഹത്തോടും പിണറായി വിജയന് മാപ്പു പറയണമെന്ന്
കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. നടരാജപിള്ളയുടെ മകന് വെങ്കിടേശിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സുധീരന്റെ പ്രതികരണം.
രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചയാളാണ് നടരാജപിള്ള. ദിവാന് ഭരണത്തിനെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തു. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ലോ അക്കാദമി മാനേജ്മെന്റിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ ഉണ്ടായതാണെന്നും സുധീരന് ആരോപിച്ചു. സര് സി.പി നടരാജപിള്ളയില്‍ നിന്ന് കണ്ടുകെട്ടിയ ഭൂമിയിലാണ് ഇപ്പോള്‍ ലോ അക്കാദമി നിലനില്‍ക്കുന്നത്. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ ക്രമക്കേടുകള്‍ നടത്തുന്ന ഈ സ്ഥാപനം എന്തിനാണെന്നും സുധീരന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."