മയക്കുമരുന്ന് വ്യാപാരം: ബഹ്റൈനില്‍ മൂന്നു പേര്‍ക്ക് തടവും പിഴയും വിധിച്ചു
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന മൂന്നു പേര്‍ക്ക് ബഹ്റൈന്‍ കോടതി തടവും പിഴയും വിധിച്ചതായി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിലെ മുഖ്യ പ്രതിക്ക് 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചപ്പോള്‍ കേസില്‍ അറസ്റ്റിലായ ഒരു അറബ് വനിത ഉള്‍പ്പെടെയുള്ള രണ്ടു പേര്‍ക്ക് 2 വര്‍ഷം തടവുമാണ് വിധിച്ചത്. ഇവര്‍ ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്.
മയക്കുമരുന്ന് ഉപയോഗിച്ച നിലയില്‍ 38 വയസ്സുള്ള ഒരു അറബ് വനിതയെയാണ് പൊലിസ് ആദ്യം അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ ഇതിലുള്‍പ്പെട്ട മറ്റ് രണ്ടു പേരുടെ വിവരങ്ങള്‍ പൊലിസിനു നല്‍കിയത്. പൊലിസിന്റെ സാന്നിധ്യത്തില്‍ ഇവരെ ഫോണിലൂടെ ബന്ധപ്പെട്ട യുവതി മയക്കുമരുന്ന് ആവശ്യപ്പെടുകയും ഇത് എത്തിക്കാനെത്തിയപ്പോള് മറ്റ് രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."