HOME
DETAILS
MAL
കേന്ദ്രത്തിന്റേത് ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം: കമല്‍
backup
February 05 2017 | 18:02 PM
തലശ്ശേരി: ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് ചലചിത്ര അക്കാദമി ചെയര്മാന് കമല്‍. കതിരൂര്‍ തരുവണത്തെരുവില്‍ നടന്ന ന്യായ വിചാര സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭരണത്തെ എതിര്‍ക്കുന്നവരെ നിശബ്ദരാക്കുന്ന സമീപനമാണ് എല്ലാ രംഗങ്ങളിലും നടപ്പാക്കി കൊണ്ടിരിക്കുന്നത്. ദേശീയതയെ ആദ്യകാലങ്ങളില്‍ എതിര്‍ത്തവര്‍ തന്നെയാണ് ഇപ്പോള്‍ ദേശീയതയ്ക്കു വേണ്ടി വാദിക്കുന്നത്. കമല്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."