ലോഹങ്ങളുടെ പൊതുസവിശേഷതകള്‍
ലോഹദ്യുതി
കാഠിന്യം
താപവൈദ്യുത ചാലകങ്ങള്‍
മാലിയബിലിറ്റി ഡക്റ്റലിറ്റി
ക്രിയാശീല ശ്രേണി
രാസപ്രവര്‍ത്തന ശേഷിയുടെ അടിസ്ഥാനത്തില്‍ ലോഹങ്ങളെ ക്രമീകരിച്ചിരിക്കുന്ന രീതിയാണ് ക്രിയാശീല ശ്രേണി. ക്രിയാശീല ശ്രേണിയില്‍ മുകളില്‍ നില്‍ക്കുന്ന ലോഹം താഴെ നില്‍ക്കുന്ന ലോഹങ്ങളുടെ ലവണ ലായനിയില്‍നിന്ന് ആദേശം ചെയ്യുന്നു.
കര്‍ണാടകയില്‍ നടന്ന
കാറോട്ട മല്‍സരം
ക്രിയാശീല ശ്രേണി എളുപ്പത്തില്‍ പഠിക്കാന്‍ ഇതാ ഒരു വഴി
കര്‍ണ്ണാടകയില്‍ നടന്ന കാറോട്ടമല്‍സരത്തില്‍ എം.ജി ശ്രീകുമാര്‍ അറബിയില്‍ സിങ് ചെയ്തു. ഫിനിഷ് ചെയ്തതും പഞ്ചാബ് ബാങ്കുകാര്‍ ഹാപ്പിയായി ചെക്ക് കൊടുത്തു. ഏപ്രില്‍ എട്ടിനായിരുന്നു സംഭവം.
പൊട്ടാസ്യം (ഗ)
സോഡിയം (ചമ)
കാല്‍സ്യം (ഇമ)
മഗ്നീഷ്യം (ങഴ)
അലൂമിനിയം (അഹ)
സിങ്ക് (്വി)
അയണ്‍ (എല)
നിക്കല്‍ (ചശ)
ടിന്‍ (ടി)
ലെഡ് (ജയ)
ഹൈഡ്രജന്‍ (ഒ)
കോപ്പര്‍ (ഈ)
സില്‍വര്‍ (അഴ)
ഗോള്‍ഡ് (അൗ)
ലോഹങ്ങളുടെ പ്രവര്‍ത്തനം
ജലവുമായി ലോഹങ്ങളുടെ പ്രവര്‍ത്തനത്തില്‍ സോഡിയം തീവ്രമായും മഗ്നീഷ്യം സാവധാനത്തിലും പ്രവര്‍ത്തിക്കുന്നു. അയണ്‍,കോപ്പര്‍ എന്നിവ ജലവുമായി (തണുത്ത ജലം) പ്രവര്‍ത്തിക്കുന്നില്ല. മഗ്നീഷ്യം, ആസിഡുമായി തീവ്രമായും ഇരുമ്പ് സാവധാനത്തിലുംപ്രവര്‍ത്തിക്കുന്നു. കോപ്പര്‍ പ്രവര്‍ത്തിക്കുന്നില്ല. അന്തരീക്ഷ വായുവുമായി സോഡിയം പ്രവര്‍ത്തിച്ച് സോഡിയം ഓക്‌സൈഡ്, സോഡിയം ഹൈഡ്രോക്‌സൈഡ്, സോഡിയം കാര്‍ബണേറ്റ് എന്നിവയുമായി മാറുന്നു. ഇരുമ്പ്, അലൂമിനിയം, കോപ്പര്‍ എന്നിവ വ്യത്യസ്ത വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ലോഹപാത്രങ്ങളില്‍ വരുന്ന മാറ്റം കൂട്ടുകാര്‍ ശ്രദ്ധിച്ചു കാണുമല്ലോ. അലൂമിനിയം പാത്രങ്ങളുടെ നിറം മങ്ങുന്നതും ചെമ്പ് പാത്രം ക്ലാവ് പിടിക്കുന്നതും ഇരുമ്പ് തുരുമ്പിക്കുന്നതും ഇതിന് ഉദാഹരണമാണ്.
അയിര്
ഏറ്റവും ലാഭകരമായി ഒരു ലോഹം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്ന ധാതുവിനെ ലോഹത്തിന്റെ അയിര് എന്നുപറയുന്നു. ഇരുമ്പിന്റെ അയിരാണ് ഹേമറ്റൈറ്റ്. അലൂമിനിയത്തിന്റെ അയിര് ബോക്‌സൈറ്റ്.
സ്ലാഗ്
ഗാങ് (മാലിന്യം)നീക്കം ചെയ്യാന്‍ ഫ്‌ളെക്‌സുകള്‍ ഉപയോഗിക്കുന്നു. ഗാങും ഫ്‌ളെക്‌സും ചേര്‍ന്നുള്ള വസ്തുക്കളാണ് സ്ലാഗ്.
ഗാല്‍വനിക് സെല്ലും സാള്‍ട്ട് ബ്രിഡ്ജും
ഇലക്ട്രോണുകള്‍ വിട്ടുകൊടുക്കുന്ന പ്രവര്‍ത്തനമായ ഓക്‌സീകരണവും സ്വീകരിക്കുന്ന പ്രവര്‍ത്തനമായ നിരോക്‌സീകരണവും ഒരുമിച്ച് നടക്കുന്ന പ്രവര്‍ത്തനമാണ് റിഡോക്‌സ് പ്രവര്‍ത്തനം. റിഡോക്‌സ് പ്രവര്‍ത്തനത്തിലൂടെ രാസോര്‍ജം വൈദ്യുതോര്‍ജമാക്കുന്ന ക്രമീകരണമാണ് ഗാല്‍വനിക് സെല്‍.
ഗാല്‍വനിക് സെല്ലിലെ രണ്ട് ഇലക്ട്രോഡുകളിലുള്ള ലായനികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് സാള്‍ട്ട് ബ്രിഡ്ജിന്റെ ധര്‍മം. ഇലക്ട്രോണുകളുടെ ദിശാപ്രവാഹം മുറിയാതെ സര്‍ക്യൂട്ട് പൂര്‍ത്തീകരിക്കുന്നതിന് സാള്‍ട്ട് ബ്രിഡ്ജ് സഹായിക്കുന്നു.
പഠിക്കാന്‍ കുറുക്കു വഴി
ലോഹനാശനം തടയാന്‍
-അലോ വൈകാസം
ലോഹനാശനം തടയാന്‍ നടപ്പിലാക്കുന്ന വിവിധ രീതികളാണ് അലോ വൈകാസം. ലോഹനാശനം തടയേണ്ട ലോഹത്തിന് അലോഹ ആവരണങ്ങളായ പെയിന്റ്, ഗ്രീസ്, ഓയില്‍ എന്നിവ പൂശുന്ന രീതിയാണ് ആദ്യത്തേത്. ഇനി ക്രിയാശേഷി കുറഞ്ഞ ലോഹങ്ങള്‍ പൂശുന്ന രീതിയും പ്രചാരത്തിലുണ്ട്. ഇരുമ്പിനു മുകളില്‍ സിങ്ക്,സ്വര്‍ണം തുടങ്ങിയവ പൂശുന്നത് ഇതിന് ഉദാഹരണമാണ്.
വൈദ്യുത ലേപനമാണ് അടുത്ത വഴി. വൈദ്യുത വിശ്ലേണത്തില്‍ ആനോഡായി പ്രവര്‍ത്തിക്കുന്ന ലോഹം ക്രിയാശീലത കൂടിയതിനാല്‍ വളരെ വേഗത്തില്‍ നാശനത്തിനു വിധേയമാകാറുണ്ട്. എന്നാല്‍ കാഥോഡായി പ്രവര്‍ത്തിക്കുന്നവയ്ക്ക് ഈ നാശനം സംഭവിക്കുന്നില്ല. ഇതിനാല്‍ നാശനത്തില്‍നിന്നു സംരക്ഷണം നല്‍കേണ്ട ലോഹത്തെ കാഥോഡാക്കി മാറ്റുന്ന കാഥോഡിക സംരക്ഷണമാണ് അടുത്ത രീതി. ലോഹങ്ങളെ സങ്കരങ്ങളാക്കി മാറ്റിയും ലോഹനാശനം തടയാന്‍ സാധിക്കുന്നു.
ഇലക്ട്രോലൈറ്റും
വൈദ്യുത വിശ്ലേഷണവും
ജലീയലായനി ആയിരിക്കുമ്പോഴോ ഉരുകിയ അവസ്ഥയിലോ വൈദ്യുതി കടത്തി വിടുകയും രാസമാറ്റത്തിനു വിധേയമാകുകയും ചെയ്യുന്ന പദാര്‍ഥങ്ങളാണ് ഇലക്ട്രോലൈറ്റ്. ഇവയില്‍ കൂടി അയോണുകള്‍ സ്വതന്ത്ര്യമായി സഞ്ചരിക്കുന്നു. ഇലക്ട്രോലൈറ്റുകള്‍ വീര്യം കൂടിയതും കുറഞ്ഞവയുമുണ്ട്. വീര്യംകൂടിയ
ഇലക്ട്രോലൈറ്റുകളിലെ തന്മാത്രകള്‍ പൂര്‍ണമായി വിഘടിച്ച് അയോണുകളായി മാറുമ്പോള്‍ വീര്യം കുറഞ്ഞ ഇലക്ട്രോലൈറ്റിലെ തന്മാത്രകള്‍ ഭാഗീകമായി വിഘടിച്ച് അയോണുകളായി മാറുന്നു. വൈദ്യുതി കടത്തി വിടുമ്പോള്‍ ഒരു ഇലക്ട്രോലൈറ്റ് രാസമാറ്റത്തിനു വിധേയമാകുന്ന പ്രവര്‍ത്തനമാണ് വൈദ്യുത വിശ്ലേഷണം.
ലോഹ സങ്കരങ്ങളുടെ
നേട്ടങ്ങള്‍
ഘടക ലോഹത്തേക്കാള്‍ കാഠിന്യം കാണിക്കുന്നു.ലോഹ നാശനത്തെ തടയുന്നു. ദ്രവണാങ്കം ഘടക ലോഹത്തേക്കാള്‍ കുറയുന്നു.
വൈദ്യുത ലേപനം
ഒരു ചാലക വസ്തുവിന്റെ ഉപരിതലത്തില്‍ വൈദ്യുതവിശ്ലേഷണം മുഖേന മറ്റൊരു ലോഹം പൂശുന്ന പ്രക്രിയയാണിത്. ഇവയില്‍ ഇലക്ട്രോലൈറ്റായി ലേപനം ചെയ്യപ്പെടേണ്ട ലോഹത്തിന്റെ ലവണലായനിയും പോസിറ്റീവ് ഇലക്ട്രോഡായി ലേപനം ചെയ്യപ്പെടേണ്ട ലോഹവും നെഗറ്റീവ് ഇലക്ട്രോഡായി ലേപന ലോഹവും ഉപയോഗപ്പെടുത്തുന്നു. വൈദ്യുത ലേപനം മൂലം ലോഹനാശനം തടയുകയും കാണാനുള്ള ഭംഗി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ഉപയോഗിച്ച് ആഭരണങ്ങളില്‍ സ്വര്‍ണം പൂശുന്നു.
ഓക്‌സീകരണവും
നിരോക്‌സീകരണവും
ഒരു രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണുകളെ വിട്ടു കൊടുക്കുന്ന പ്രവര്‍ത്തനമാണ് ഓക്‌സീകരണം. ഇലക്ട്രോണ്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനമാണ് നിരോക്‌സീകരണം. മഗ്നീഷ്യം ക്ലോറൈഡുണ്ടാകുന്ന രാസപ്രവര്‍ത്തനത്തില്‍ മഗ്നീഷ്യം, ക്ലോറിന് ഇലക്ട്രോണ്‍ വിട്ടുകൊടുത്ത് ക്ലോറിനെ നിരോക്‌സീകരിക്കുന്നു. ഇതിനാല്‍ തന്നെ ഈ രാസപ്രവര്‍ത്തനത്തില്‍ മഗ്നീഷ്യം നിരോക്‌സീകാരിയായും ക്ലോറിന്‍ ഇലക്ട്രോണ്‍ സ്വീകരിക്കുന്നതിനാല്‍ ഓക്‌സീകാരിയായും പരിഗണിക്കുന്നു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഓക്‌സിഡേഷന്‍ നമ്പര്‍ കൂട്ടുന്ന പ്രവര്‍ത്തനമാണ് ഓക്‌സീകരണം. ഓക്‌സിഡേഷന്‍ നമ്പര്‍ കുറയുന്ന പ്രവര്‍ത്തനമാണ് നിരോക്‌സീകരണം. രാസപ്രവര്‍ത്തനത്തില്‍ ഏതു ഭാഗത്താണോ ഓക്‌സിഡേഷന്‍ നമ്പര്‍ കുറയുന്നത് ആ തന്മാത്രയായിരിക്കും ഓക്‌സീകാരി.
ഓക്‌സിഡേഷന്‍ നമ്പര്‍ കൂടുന്ന തന്മാത്ര ഏതു ഭാഗത്താണോ ആ തന്മാത്രയായിരിക്കും നിരോക്‌സീകാരി. രാസപ്രവര്‍ത്തനം നടക്കുന്ന ഒരു സംയുക്തത്തിലെ ഘടക മൂലകങ്ങളുടെ ഓക്‌സീകരണാവസ്ഥയെ സൂചിപ്പിക്കുന്ന സംഖ്യയാണ് ഓക്‌സിഡേഷന്‍ നമ്പര്‍.
ഓക്‌സീകരണം, നിരോക്‌സീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചു നടക്കുന്നതിനാല്‍ ഇത്തരം രാസപ്രവര്‍ത്തനങ്ങളെ റിഡോക്‌സ് പ്രവര്‍ത്തനം എന്നു വിളിക്കാം.
തുരുമ്പിക്കുന്നതിന്റെ
ശാസ്ത്രം
ഇരുമ്പ് വൈദ്യുത -രാസപ്രവര്‍ത്തന ഫലമായാണ് തുരുമ്പിക്കുന്നത്. ഇങ്ങനെ തുരുമ്പിക്കണമെങ്കില്‍ ഇലക്ട്രോഡുകളും ഇലക്ട്രോലൈറ്റുകളും വേണം. ഇവിടെ ഇരുമ്പും ഇരുമ്പിലടങ്ങിയിരിക്കുന്ന മാലിന്യവും ഇലക്ട്രോഡുകളായി പ്രവര്‍ത്തിക്കുമ്പോള്‍ വായുവിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ്, ഓക്‌സിജന്‍ എന്നിവ ഇലക്ട്രോ ലൈറ്റുകളാകും. ഇരുമ്പിന്റെ ഇലക്ട്രോണ്‍ കൈമാറ്റം വഴി എല2+ ആയി മാറുന്നു. പിന്നീട് ഇലക്ട്രോ ലൈറ്റിലെ ഛഒ അയോണുകളുമായി ചേര്‍ന്ന് ഇരുമ്പ് എല(ഛഒ)2 ആയിമാറുന്നു. ഓക്‌സീകരണത്തിന് വിധേയമാകുന്നതോടു കൂടി ഹൈഡ്രേറ്റഡ് അയേണ്‍ 3+ ഓക്‌സൈഡായി (എല2ഛ3ഃ3 ഒ2ഛ) മാറുമ്പോഴാണ് ഇരുമ്പ് തുരുമ്പാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."