HOME
DETAILS

ദലിത് കുടുംബത്തെ അപമാനിച്ച സംഭവം ഷംസീറിനു പിന്നാലെ പി.പി ദിവ്യയെയും കേസില്‍ നിന്നൊഴിവാക്കി

  
backup
January 10 2018 | 23:01 PM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%aa%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%9a

തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലില്‍ ദലിത് കുടുംബത്തെ അപമാനിച്ച സംഭവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എക്ക് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യയെയും പൊലിസ് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമാണ് തലശ്ശേരിയില്‍ നിന്ന് സ്ഥാനമൊഴിയുന്നതിന്റെ തലേ ദിവസം ഇത്തരമൊരു നീക്കം നടത്തിയത്.
ദലിത് കുടുംബത്തെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ പൊലിസ് ചീഫില്‍ നിന്ന് മാറ്റി ഉത്തര മേഖലാ ഡി.ഐ.ജിക്ക് കൈമാറാന്‍ സംസ്ഥാന പട്ടികജാതി- പട്ടിക വര്‍ഗ കമ്മിഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് കേസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലപാട് പൊലിസ് ഭാഗത്ത് നിന്നുണ്ടായത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ വരെ ഉയര്‍ത്തി കൊണ്ടു വന്ന കേസാണ് ഇതിലൂടെ തേയ്ച്ച് മായ്ക്കപ്പെടുന്നത്.
ഐ.എന്‍.ടി.യു.സി നേതാവായിരുന്ന കുട്ടിമാക്കൂലിലെ കുനിയില്‍ വീട്ടില്‍ രാജന്‍, മക്കളായ അഖില, അഞ്ജന എന്നിവര്‍ക്ക് നേരെ അക്രമം നടത്തുകയും രാജന്റെ വീടും വാഹനവുമുള്‍പ്പെടെ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സി.പി.എം നേതാക്കളായ എ.എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി.വൈ.എഫ്.ഐ നേതാവുമായ പി.പി ദിവ്യ എന്നിവര്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ അപമാനകരമായ പരാമര്‍ശത്തെ തുടര്‍ന്ന് അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ജന പ്രത്യേക പരാതിയും സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ കമ്മിഷന് മുന്‍പാകെ നല്‍കിയിരുന്നു. ഇതില്‍ പ്രതികളായ ഷംസീറിനും ദിവ്യക്കും എതിരേ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് അഞ്ജന പരാതി നല്‍കിയിരുന്നത്. കേസില്‍ പ്രതികളാക്കിയിരുന്ന ഇരുവര്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ്് അഞ്ജനയുടെ പരാതി പ്രകാരം നേരത്തെ തലശ്ശേരി പൊലിസ് കേസെടുത്തിരുന്നത് . ഈ കേസില്‍ നിന്നാണ് ഇരുവരെയും ഇപ്പോള്‍ ഒഴിവാക്കിയിട്ടുള്ളത്.
കേസിലെ ഒന്നാം പ്രതിയായിരുന്ന ഷംസീറിനെതിരേ തെളിവില്ലെന്ന കാരണം പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയായിരുന്നു.
ഇതിന് തുടര്‍ച്ചയെന്നോണമാണ് ഡിവൈ.എസ്.പിയെ തലശ്ശേരിയില്‍ നിന്ന് മാറ്റുന്നതിന്റെ തലേ ദിവസം രണ്ടാം പ്രതിയായ പി.പി ദിവ്യയെയും കേസില്‍ നിന്ന് ഒഴിവാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago