ലാവ്ലിന് കേസ്: പിണറായിക്ക് സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രിംകോടതിയുടെ നോട്ടിസ്. കേസില്‍ കുറ്റവിമുക്തരായ മറ്റ് രണ്ടു പേര്‍ക്കും കോടതി നോട്ടിസ് അയക്കും.
വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്. ശിവദാസന്‍, കെ.ജി. രാജശേഖരന് നായരും എന്നിവരുടെ അപ്പീലുകളും പരിഗണിച്ച കോടതി ഇവരുടെ വിചാരണ സ്റ്റേ ചെയ്യാനും ഉത്തരവിട്ടു.
എസ്.എന്‍.സി ലാവ്ലിന് അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ നല്കിയ അപ്പീല്‍ അടക്കമുള്ള ഹരജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന കേസ് സി.ബി.ഐയുടെ അഭിഭാഷക ഗീത ലൂത്രയുടെ ആവശ്യപ്രകാരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസില്‍ പിണറായി വിജയന് എതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു. ലാവ്ലിന് കരാര്‍ നടക്കുന്ന സമയത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് അറിയാതെ ഇടപാട് നടക്കില്ല. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സി.ബി.ഐ അപ്പീലില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."