HOME
DETAILS

ബി.എസ് ലോയയുടെ ദുരൂഹ മരണം: സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും

  
backup
January 12 2018 | 02:01 AM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82

ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ ഇന്ന് സുപ്രിം കോടതി വാദം കേള്‍ക്കും.
2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ലോയ മരിച്ചത്. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍ ലോണ്‍ ആണ് ഹരജി സമര്‍പ്പിച്ചത്. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഈ സാഹചര്യത്തില്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോണ്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഇന്നലെ ഹരജി പരിഗണിച്ച കോടതി, ഇന്ന് വാദം കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു.
സൊഹ്്‌റാബുദ്ദീന്‍ ഷെയ്ഖിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ചില പൊലിസ് ഓഫിസര്‍മാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ വാദംകേട്ട ജഡ്ജ് ലോയ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമ്പോഴാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ സുപ്രിം കോടതിയെ സമീപിച്ചത്.
2005ലാണ് സൊഹ്്‌റാബുദ്ദീനെ വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിനു പുറമെ ഭാര്യ കൗസര്‍ബി, തുളസിദാസ് പ്രജാപതി എന്നിവരും കൊല്ലപ്പെട്ടിരുന്നു. കേസില്‍ അമിത്ഷാ ഉള്‍പ്പെടെ 23 പേരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തു.
ലോലയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ ബോംബെ ലോയേഴ്‌സ് അസോസിയേഷനും അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  3 months ago