HOME
DETAILS
MAL
മതചിഹ്നങ്ങള്‍ പതിപ്പിച്ച നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ഹരജി തള്ളി
backup
January 12 2018 | 02:01 AM
ന്യൂഡല്‍ഹി: മതചിഹ്നം പതിപ്പിച്ച നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാണയങ്ങളിലെ മതചിഹ്നങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് തിരിച്ചടിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് ഹരിശങ്കറും ഹരജി തള്ളിയത്.
2010, 2013 വര്‍ഷങ്ങളിലെ നാണയങ്ങളില്‍ ബൃഹദ്വീശ്വര ക്ഷേത്രത്തിന്റെയും മാതാ വിഷ്ണോദേവിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു. മതചിഹ്നങ്ങളായതിനാല് ഈ നാണയങ്ങള്‍ പിന്‍വലിക്കണമെന്ന് ഡല്‍ഹി സ്വദേശികളായ ഹരജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."