വാദിഹുദ ഇരുപതാം വാര്‍ഷിക സമാപനം നാളെ
ഓമശ്ശേരി: വാദിഹുദാ ഇരുപതാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനം നാളെ നടക്കും. സമാപന സമ്മേളനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. പ്രാര്‍ഥനാ സദസിന് സമസ്ത മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്ലിയാര് നേതൃത്വം നല്‍കും.
രണ്ടാം ദിനമായ ഇന്നലെ നടന്ന പ്രഭാഷണം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. ആര്.കെ അബ്ദുല്ല ഹാജി അധ്യക്ഷനായി. ടി.സി അബ്ദുല്ല മുസ്ലിയാര് പ്രാര്‍ഥന നടത്തി. വി.ഇ മോയിമോന്‍ ഹാജി മുക്കം മുഖ്യാതിഥിയായി. റഹ്മത്തുല്ല ഖാസിമി മുത്തേടം പ്രഭാഷണം നടത്തി. യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, സലാം ഫൈസി മുക്കം, യു.പി.സി അബൂബക്കര്‍ കുട്ടി ഫൈസി, പി അഹമ്മദ് കുട്ടി ഹാജി, പി മുഹമ്മദ് ഹാജി, കെ.വി അബ്ദുല്‍ നാസര്‍, നിസാം തായമ്പ്ര, മഠത്തില്‍ മുഹമ്മദ് ഹാജി, നെച്ചൂളി മുഹമ്മദ് ഹാജി, മുഹ്സിന് അശ്അരി തുടങ്ങിയവര്‍ സംബന്ധിച്ചു. യു.കെ ഹുസൈന് സ്വാഗതവും കെ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
ഇന്ന് നടക്കുന്ന മതപ്രഭാഷണം സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."