ആര്.എസ്.എസിന്റെ അഭിപ്രായം പട്ടികജാതി വിഭാഗങ്ങളോടുള്ള വെല്ലുവിളിയെന്ന്
കൊല്ലം: പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തര കാലംമുതല്‍ ഭരണഘടനാപ്രകാരം ലഭിച്ചു കൊണ്ടിരിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ പുനഃപരിശോധിക്കണമെന്ന ആര്.എസ്.എസ് പ്രചാരണ വിഭാഗം തലവന്‍ മന്മോഹന് വൈദ്യ നടത്തിയ പ്രസ്താവന രാജ്യത്തെ പട്ടിക ജാതി-പട്ടിക വര്‍ഗ പിന്നാക്ക-മതന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വെല്ലുവിളിയും ഭരണഘടനാ വിരുദ്ധവുമാണെന്ന് സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് ആന്റ് സര്‍വിസസ് സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഭരണഘടനാശില്പ്പിയായ ഡോ.ബി ആര് അംബേദ്ക്കര്‍ സംവരണ ആനുകൂല്യങ്ങള്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് തുടര്‍ച്ചയായി നല്‍കുന്നത് അനുകൂലിച്ചിട്ടില്ലായെന്നുള്ള ആര്.എസ്.എസ് നോതാവിന്റെ കണ്ടുപിടിത്തം വിചിത്രമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സി.ഐ.ജി.എസ് പ്രസിഡന്റ് എം. ഷാനവാസ് കണ്ടനാട് അധ്യക്ഷത വഹിച്ചു. എം. ഇബ്രാഹീംകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. നൗഷാദ്, ഒറ്റത്തെങ്ങില്‍ ലത്തീഫ്, ജലീല്‍ ഇഹ്സാന്‍, ആദിനാട് നാസര്‍, കെ സൈഫുദ്ദീന്, ചേന്നല്ലൂര്‍ ടി. മെഹര്‍ഖാന്‍, മുഹമ്മദ് ഹിദായത്തുള്ള, നിസാര്‍ കാത്തുങ്ങല്‍, കെ.എസ് പുരം അബ്ദുല്‍ സത്താര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."