ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണണമെന്ന്
കൊല്ലം: ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് പ്രശ്‌ന പരിഹാരത്തിനുള്ള ഏക വഴിയെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യനീതിയേയും സംസ്‌കാരത്തെയും വെല്ലുവിളിക്കുന്നവരാണ് ഇപ്പോള്‍ ലോ അക്കാദമി നിയന്ത്രിക്കുന്നത്. ജാതീയമായി വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സ്ഥാപന മേധാവികള്‍ തൂത്തെറിയപ്പെടണം. ഇതിന് തയാറാകാത്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ സംശയത്തിന്റെ കരിനിഴലില്‍ അകപ്പെട്ടിരിക്കുകയാണ്.
ലോ അക്കാദമിയിലെ 1200 ഓളം വിദ്യാര്‍ഥികളില്‍ 12 പേര്‍ മാത്രമാണ് ദലിതര്‍. ജാതിയുടെ പേരില്‍ ലോ അക്കാദമിയില്‍ നടന്നിട്ടുള്ള പ്രാകൃതമായ പീഡനങ്ങള്‍ക്കെതിരേ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും സി.പി.ഐയും വി.എസ് അച്യുതാനന്ദനും മാത്രമാണ് ധീരമായ നിലപാട് സ്വീകരിച്ചതെന്നും രാമഭദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."