കുഴിവെട്ടല്‍ തകൃതി; റോഡുകള്‍ തകര്‍ച്ചയില്‍
നാദാപുരം: കേബിള്‍ വലിക്കാന്‍ റോഡുകളില്‍ കുഴി വെട്ടുന്നത് റോഡിന്റെ തകര്ച്ചക്കിടയാക്കുന്നു. സംസ്ഥാന പാതകളിലാണ് വിവിധ ടെലികോം കമ്പനികള്‍ തങ്ങളുടെ കേബിളുകള്‍ മാറ്റാനും പുതിയവ സ്ഥാപിക്കാനും വ്യാപകമായി കുഴിയെടുക്കുന്നത് .
ഇതേ തുടര്‍ന്ന് കോടികള്‍ മുടക്കി ആധുനിക രീതിയില്‍ പണി കഴിച്ച റോഡുകള്‍ തകരുന്നു. സംസ്ഥാനപാതയില്‍ നാദാപുരം കല്ലാച്ചി റോഡില്‍ മാത്രം വിവിധ സ്ഥലങ്ങളിലാണ് വന്‍ കുഴികള്‍ എടുത്തിരിക്കുന്നത്. രാത്രി കാലങ്ങളില്‍ ജെസിബി ഉപയോഗിച്ച് കരാറുകാര്‍ കുഴിയെടുക്കുകയും മണ്ണിട്ട് മൂടി സ്ഥലം വിടുകയുമാണ്.
പൊതുമരാമത്ത് വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയും പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ചട്ടമെങ്കിലും ഇവയൊന്നും കരാറുകാര്‍ പാലിക്കാറില്ല. ജല അതോറിറ്റിയുടെയും സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെയുള്ള ടെലികോം വിഭാഗത്തിന്റെയും പൈപ്പുകളും കടന്നുപോകുന്നത് റോഡിനടിയിലൂടെയായതിനാല് വര്‍ഷത്തില്‍ പല തവണ ഇത്തരത്തില്‍ കുഴി നിര്‍മാണം റോഡില്‍ നടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."