HOME
DETAILS
MAL
ലോ അക്കാദമി: റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കണമെന്ന് റവന്യൂ സെക്രട്ടറിയോട് മന്ത്രി
backup
February 07 2017 | 04:02 AM
തിരുവനന്തപുരം: ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് ഇന്നു തന്നെ സമര്‍പ്പിക്കണമെന്ന് റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന് മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദ്ദേശം നല്കി. റിപ്പോര്‍ട്ട് ഇന്നു വൈകുന്നേരത്തോടെ സമര്‍പ്പിക്കുമെന്നാണ് സൂചന. നാളത്തെ മന്ത്രിസഭായോഗം റിപ്പോര്‍ട്ട് പരിഗണിക്കും. അതേസമയം, കലക്ടറുടെ അന്തിമറിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കി.
അതിനിടെ സെക്രട്ടറി കൈമാറുന്ന റിപ്പോര്‍ട്ട് വസ്തുതാപരമായിരിക്കണമെന്ന് കെ മുരളീധരന് പറഞ്ഞു. സമ്മര്‍ദ്ദം മൂലം അക്കാദമി മാനേജ്മെന്റിന് അനുകൂലമായ റിപ്പോര്‍ട്ട് നല്കിയാല് നിയമപരമായി നേരിടുമെന്നും അദ്ദേഹം മുന്നറിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."