വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു
പരപ്പനങ്ങാടി: വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്ത നിലയില്‍. മാപ്പൂട്ടില്‍ റോഡിനടുത്തെ കെ.പി. കെ റാഷിദിന്റെ വീട്ടില്‍ നിറുത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ ചില്ലുകളാണ് കഴിഞ്ഞ രാത്രിയില്‍ കല്ല് ഉപയോഗിച്ച് തകര്‍ത്തത്.
രാവിലെ വണ്ടിയെടുക്കാന്‍ നോക്കിയപ്പോഴാണ് കാറിന്റെ പിറക് വശത്തെ ഗ്ലാസ്സ് പൂര്‍ണമായും തകര്‍ക്കപ്പെട്ടതായി കണ്ടത്. തകര്‍ക്കാന്‍ കൊണ്ടുവന്ന വലിയ കരിങ്കല്ല് തൊട്ടടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചില ദിവസങ്ങളിലായി പരപ്പനങ്ങാടി, വള്ളിക്കുന്ന് പ്രദേശങ്ങളില്‍ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം അധികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിലെ പൊലിസ് പെട്രോളിങ് ശക്തമാക്കണമെന്ന് നഗരസഭ മുപ്പത്തിമൂന്നാം ഡിവിഷന് കൗണ്‍സിലര്‍ കടവത്ത് സൈതലവി അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."