മണ്ണ് സംരക്ഷണത്തിലൂടെ ജലസംരക്ഷണം: 27 കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായി
പാലക്കാട്: പരമ്പരാഗത ജലസ്രോതസുകളായ കുളങ്ങളുടെ പുരനരുദ്ധാരണത്തിലൂടെ ജില്ലയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കാണുതിനുള്ള പദ്ധതിപ്രകാരം മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് 26 കുളങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കി. നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ്.എല്‍-ല്‍ ഉള്‍പ്പെടുത്തി 15.31 കോടിയാണ് 56 കുളങ്ങള്‍ നവീകരിക്കാന്‍ ഭരണാനുമതി ലഭിച്ചത്. ഹരിതകേരളം മിഷനുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയതോടെയാണ് 26 കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായത്. ഇതിനായി 4.99 കോടി ചെലവഴിച്ചു. 29 കുളങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കാനുണ്ട്.
ജലസേചന പദ്ധതികള്‍ നിലവില്‍ വന്നതോടെ അവഗണിക്കപ്പെട്ട പരമ്പരാഗത ജലസ്രോതസുകളായ കുളങ്ങളില്‍ മണ്ണടിഞ്ഞ് ജലസംഭരണ ശേഷി നഷ്ടപ്പെട്ടതോടെയാണ് ഭൂഗര്‍ഭ ജലപോഷണം മുടങ്ങി ജലദൗര്‍ലഭ്യം രൂക്ഷമായത്. അശാസ്ത്രീയമായ കൃഷിരീതികള്‍ , വനനശീകരണം , കുകാലി മേയ്ക്കല്‍, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം എന്നിവ രൂക്ഷമായ മണ്ണൊലിപ്പിന് കാരണമാവുകയും ഇത് മൂലം കാര്‍ഷികോത്പാദനവും ഉത്പാദനക്ഷമതയും കുറഞ്ഞു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ജില്ലയില്‍ 14,800 പൊതു കുളങ്ങളുണ്ടൊണ് കണക്ക്. ഈ കുളങ്ങള്‍ സംരക്ഷിച്ചാല്‍ തന്നെ വരള്‍ച്ച ഒരു പരിധിവരെ പരിഹരിക്കാനാവുമെതിനാലാണ് വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് വിവരശേഖരണം നടത്തി പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത്.
കുളങ്ങളിലെ ചെളിയും പായലും നീക്കം ചെയ്ത് ആഴം വര്‍ധിപ്പിക്കുക , വശങ്ങളില്‍ കരിങ്കല്ല് ഉപയോഗിച്ച് പാര്‍ശ്വഭിത്തി, സപ്പോര്‍ട്ടിങ് വാള്‍, കുളിക്കുന്നതിന് സൗകര്യമൊരുക്കി പടവുകള്‍, റാംപ് എിവയാണ് നിര്‍മിച്ചത്. ഇതോടെ ഓരോ കുളത്തിനും 3000 എം.3 ജലസംഭരണശേഷി വര്‍ധിച്ചു. ഇതുമൂലം കൂടുതലായി ഒഴുകി വരു മഴവെള്ളം വേനല്‍ക്കാലത്തേയ്ക്ക് സംഭരിക്കുന്നതിനും ശരാശരി 10 ഹെക്ടര്‍ അധിക ജലസേചനവും സമീപ പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും കഴിഞ്ഞു. കുളങ്ങളില്‍ നിന്നും ലഭിക്കുന്ന മണ്ണ് പഞ്ചായത്ത് മുഖേന ലേലം ചെയ്യുതിനും നവീകരിച്ച കുളങ്ങളില്‍ മീന്‍ വളര്‍ത്തി വരുമാനം വര്‍ധിപ്പിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കുുണ്ട്.
നവീകരണം തുടങ്ങുതിന് മുന്‍പ് തന്നെ പരമാവധി 11 അംഗങ്ങളുള്‍പ്പെടുന്ന ഗുണഭോക്തൃ കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. രണ്ട് സ്ത്രീകളും ഒരു പട്ടികജാതി- വര്‍ഗ വിഭാഗത്തിലെ പ്രതിനിധിയും കമ്മിറ്റിയില്‍ നിര്‍ബന്ധമാണ്.
ജനപ്രതിനിധികളടങ്ങുന്ന പൊതുയോഗത്തില്‍ രൂപവത്കരിക്കുന്ന കമ്മിറ്റിയുടെ കണ്‍വീനര്‍ വകുപ്പുമായി ഉടമ്പടി ഒപ്പിടുന്ന മുറയ്ക്കാണ് പ്രവൃത്തികള്‍ തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ 13 അംഗ പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."