ഇസ്്‌ലാമിക കലാമേള മാനവികതക്ക് മാറ്റു കൂട്ടുന്നു: ടൈസണ്‍ മാസ്റ്റര്‍ എം.എല്‍ എ
കയ്പമംഗലം: മതത്തിലധിഷ്ടിതമായ കലാമേളകള്‍ മാനവികതക്ക് മാറ്റു കൂട്ടുന്നതാണെന്നും ഇസ്്‌ലാമിക തനതു കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും സമസ്തയുടെ നേതൃത്വത്തില്‍ റെയ്ഞ്ച് അടിസ്ഥാനത്തില്‍ നടക്കുന്ന കലാമേളകളെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
എസ്.കെ.ജെ.എം മതിലകം റെയ്ഞ്ച് കയ്പമംഗലം എം.ഐ.സി.യില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഇസ്‌ലാമിക് കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ ജഅഫര്‍ മൗലവി അധ്യക്ഷനായി.
എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി വി.എം ഇല്‍യാസ് ഫൈസി, കെ.കെ സിദ്ദീഖ് ഫൈസി, സി.എച്ച്.എം ഫൈസല്‍ ബദരി,എന്‍ മുഹമ്മദ് ഫൈസി, എ.വി അബൂബക്കര്‍ മുസ്്‌ലിയാര്‍, സി.എസ് ഹുസൈന്‍ തങ്ങള്‍, ഉണ്ണി മുഹ്‌യിദ്ദീന്‍ ഹാജി, ശിഹാബ് മൗലവി, ഉമര്‍ സഅദി, ഹനീഫ ഖാസിമി, കെ.ബി അബ്ദുല്‍ ഖാദര്‍, മജീദ് മൗലവി, സകരിയ്യ വാഫി,തൗഫീഖ് വാഫി, ടി.എസ് മുബാറക്, റിയാസ് മൗലവിബഷീര്‍ പുന്നിലത്ത്, റഷീദ് മൂന്നുപീടിക എന്നിവര്‍ പ്രസംഗിച്ചു. പി.എ സെയ്തു മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. ഇസ്സതുല്‍ ഇസ്്‌ലാം കാക്കാതുരുത്തി ഓവറോള്‍ ചാംപ്യന്‍മാരയി. ഇല്‍ഫതുല്‍ ഇസ്്‌ലാം പുതിയകാവ്, ദാറുല്‍ ഉലൂം നെടുംപറമ്പ് എന്നീ മദ്‌റസകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."