ഹാര്‍വിപുരം ബംഗ്ലാവ് സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയാറാകണം: കെ.പി.സി.സി വിചാര്‍ വിഭാഗ്
കൊല്ലം: ഉത്തരവാദപ്രക്ഷോഭണത്തിന്റെ ധീരനായകനും മികച്ച ഭരണാധികാരിയുമായിരുന്ന പി.എസ് നടരാജപിളളയുടെ പൈതൃകസ്വത്തായിരുന്ന ഹാര്‍വിപുരം ബംഗ്ലാവും അനുബന്ധവസ്തുക്കളും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്ക് മടക്കി നല്‍കി മുന്‍ സര്‍ക്കാരുകളുടെ തെറ്റ് തിരുത്തുവാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി വിചാര്‍ വിഭാഗ് ആവശ്യപ്പെട്ടു.
രാജഭരണത്തിനെതിരെ നടന്ന ജനകീയപ്രക്ഷോഭണങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ദിവാന്‍ സി.പി രാമസ്വാമി അയ്യരുടെ നിര്‍ദ്ദേശപ്രകാരമാണ് നടരാജപിളളയുടെ വസ്തുവകകള്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത്.
സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുപിടിക്കാന്‍ അദ്ദേഹം തയാറാകാഞ്ഞത് അദ്ദേഹത്തിന്റെ ഉന്നതവ്യക്തിത്വത്തിന്റെ നിദര്‍ശനമാണ്.
രാജഭരണത്തിന്റെ ഇരുണ്ടനാളുകളില്‍ നടത്തിയ തീവെട്ടിക്കൊളളയ്ക്ക് ഇരയായ ധീരദേശാഭിമാനിയുടെ കുടുംബത്തിനും അനന്തരാവകാശികള്‍ക്കും ഇനിയും നീതി നിഷേധിക്കുന്നത് ഒരു ജനാധിപത്യഭരണസംവിധാനത്തിന് നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിചാര്‍ വിഭാഗ് അഭിപ്രായപ്പെട്ടു.
യോഗത്തില്‍ കെ.പി.സി.സി വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ ജി. ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സാജു നെല്ലെപറമ്പില്‍, ശശി ഉദയഭാനു, ജോണ്‍സണ്‍ മേലതില്‍, പേരൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍സണ്‍ വൈദ്യര്‍, ആര്‍. സുമിത്ര, എം.കെ. ജഹാംഗീര്‍ പള്ളിമുക്ക്, എബ്രഹാം സാമുവല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."