HOME
DETAILS

ലോ അക്കാദമി പരിസരത്ത് ആത്മഹത്യാ ഭീഷണി, സംഘര്‍ഷം; ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു

  
backup
February 07, 2017 | 1:15 PM

%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%b2

തിരുവനന്തപുരം: ലോ അക്കാദമി പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. മണക്കാട് സ്വദേശി അബ്ദുല്‍ ജബ്ബാറാണ് മരിച്ചത്. സമരപ്പന്തലിനു മുന്നിലൂടെ പോകവെ സംഘര്‍ഷത്തില്‍ പെടുകയായിരുന്നു ജബ്ബാര്‍ എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടു സമരം നടക്കുന്ന അക്കാദമി പരിസരത്ത് എബിവിപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

മരത്തിനു മുകളില്‍ കയറിയാണ് എബിവിപി പ്രവര്‍ത്തകനായ വിദ്യാര്‍ഥി ആത്മഹത്യാ ഭീഷണി മുഴക്കിയത്.  വിദ്യാര്‍ഥിയെ പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് താഴെയിറക്കി. കയറുകൊണ്ടുള്ള കുരുക്കും തയാറാക്കിയാണ് വിദ്യാര്‍ഥി മരത്തില്‍ കയറിയത്.

ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥി മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. അനുനയിപ്പിച്ച് താഴെയിറക്കാന്‍ പൊലിസും ഫയര്‍ഫോഴ്‌സും ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി വഴങ്ങിയില്ല. ഒടുവില്‍ ബലപ്രയോഗത്തിലൂടെ പൊലിസ് ഇയാളെ താഴെയിറക്കുകയായിരുന്നു.

പിന്നീട്, നിരാഹാരസമരം നടത്തുന്ന കെ. മുരളീധരന്‍ എം.എല്‍.എയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യാ ഭീഷണി മുഴക്കി.

ദേഹത്ത് പെട്രോള്‍ ഒഴിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനുനേരെ ഫയര്‍ഫോഴ്‌സ് വെള്ളമൊഴിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പൊലിസിനു നേരേ കല്ലെറിഞ്ഞു. ഇതോടെ സംഘര്‍ഷം രൂക്ഷമായി. പിന്നീട് നേതാക്കള്‍ എത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു.

സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയമം ലംഘിച്ച് പൊലിസിനെ വെട്ടിച്ച് കടന്നുപോയ മൂവർ സംഘം അറസ്റ്റിൽ

Kerala
  •  17 days ago
No Image

മെസിയുടെയും റൊണാൾഡോയെയും ഗോൾ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം

Football
  •  17 days ago
No Image

ദീപാവലിക്ക് സമ്മാനം നൽകിയില്ല: ചോദ്യം ചെയ്ത തൊഴിലാളിയെ കടയുടമയും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

National
  •  17 days ago
No Image

“റീട്ടെയിൽ സുകൂക്” സംരംഭത്തിന് തുടക്കമിട്ട് യുഎഇ; പൗരന്മാർക്കും താമസക്കാർക്കും ഇനി സർക്കാർ പിന്തുണയുള്ള ട്രഷറി സുകൂക്കിൽ നിക്ഷേപം നടത്താം

uae
  •  17 days ago
No Image

രോഹിത്തും ശ്രേയസുമല്ല! ആ താരം ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  17 days ago
No Image

വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; പരസ്പര വിസാ ഇളവ് പ്രഖ്യാപിച്ച് തുർക്കിയും ഒമാനും

oman
  •  17 days ago
No Image

പി.എം. ശ്രീ കരാറിൽ ഒപ്പിട്ടത് ഇനിയും ചർച്ച ചെയ്യും: മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ല, സി.പി.ഐയുടെ തീരുമാനം ഈ മാസം 27 ന്; വാർത്താസമ്മേളനത്തിൽ തുറന്നടിച്ച് ബിനോയ് വിശ്വം

Kerala
  •  17 days ago
No Image

സഊദിയിലെ അൽ ഖാസിം പ്രവിശ്യയിൽ വാഹനാപകടം; ആറ് പേർക്ക് ദാരുണാന്ത്യം

latest
  •  17 days ago
No Image

പി.എം. ശ്രീ പദ്ധതി: എന്തിനായിരുന്നു സർക്കാരിന് അനാവശ്യമായി ഇത്ര തിടുക്കം? ഇത് എൽഡിഎഫ് ശൈലിയല്ല; സി.പി.ഐയുടെ ആശങ്ക സി.പി.എമ്മിനുമുണ്ടെന്ന് ബിനോയ് വിശ്വം

Kerala
  •  17 days ago
No Image

പി.എം ശ്രീ നിലപാടിൽ മാറ്റമില്ല, പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും; എം.വി ഗോവിന്ദൻ

Kerala
  •  17 days ago