ഇ അഹമ്മദിന് അനാദരം; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും
ന്യൂഡല്‍ഹി: മുസ്‌ലിംലീഗ് അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇനി പ്രതിഷേധം ഉയര്‍ത്തേണ്ടതില്ലെന്നു പ്രതിപക്ഷധാരണ.
പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച് ബഹളംവയ്ക്കുന്നതിനു പകരം വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാരുടെ നിവേദനം തയാറാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമര്‍പ്പിക്കാനാണു ധാരണ. വിഷയം പ്രത്യേക പാര്‍ലമെന്ററി സമിതി രൂപീകരിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നാണു നിവേദനത്തില്‍ ആവശ്യപ്പെടുക.
നിവേദനം തയാറായതായും ഇന്നോ നാളെയോ വിവിധ ഭരണപക്ഷ- പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ക്കൊപ്പം അതു പ്രധാനമന്ത്രിക്കു കൈമാറുമെന്നും മുസ്‌ലിംലീഗ് ദേശീയ വക്താവ് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി 'സുപ്രഭാത'ത്തോടു പറഞ്ഞു.
ജനുവരി 31ന് 11.30ഓടെ കുഴഞ്ഞുവീണ ഇ. അഹമ്മദിനെ ഉടന്‍ ആര്‍.എം.എല്‍ ആശുപത്രിയില്‍ കൊണ്ടുപോയതിനെ തുടര്‍ന്നുള്ള ദുരൂഹമായ നടപടികളാണ് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഡോക്ടര്‍മാര്‍ കൂടിയായ മക്കളെ അഹമ്മദിനെ കാണാന്‍ അനുവദിച്ചില്ല, കൃത്യമായ ചികില്‍സയും പരിചരണവും ലഭിച്ചില്ല, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയില്ല, എം.പിമാരെ അകത്തേക്കു കടത്തിവിട്ടില്ല, 40 മിനുട്ട് മാത്രം രോഗിക്കു നല്‍കേണ്ട ലൂക്കാസ് ഉപകരണം 12 മണിക്കൂറിലേറെ നേരം ഉപയോഗിച്ചതുമൂലം അഹമ്മദിന്റെ ശരീരം വികൃതമാക്കി തുടങ്ങിയ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."