HOME
DETAILS

നിരോധിത മയക്കുമരുന്നായ ഖാട്ട്ഇല കൊച്ചിയില്‍ പിടികൂടി

  
Web Desk
February 07 2017 | 19:02 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%af-%e0%b4%96

കൊച്ചി: എത്യോപ്യയില്‍ നിന്നെത്തിച്ച കോടികള്‍ വിലവരുന്ന 180 കിലോ നിരോധിത മയക്കുമരുന്നായ ഖാട്ട്ഇല കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ കൊല്ലം സ്വദേശി ഗിരീഷിനെ കസ്റ്റംസിന്റെ പ്രിവന്റീവ് കമ്മിഷണറേറ്റ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ആദ്യമായാണ് ഖാട്ട് ഇല പിടിച്ചെടുക്കുന്നത്. കാത്തിനോണ്‍, കാത്തെയ്ന്‍ തുടങ്ങി ഉന്‍മാദം സൃഷ്ടിക്കാന്‍ കഴിയുന്ന രാസവസ്തുക്കള്‍ അടങ്ങിയതാണ് ഖാട്ട്ഇല.
രണ്ട് ദിവസം മുന്‍പാണ് തപാല്‍ വകുപ്പിന്റെ ചിറ്റൂര്‍ റോഡിലുള്ള വിദേശ തപാല്‍ ഓഫിസില്‍ ഗിരീഷിന്റെ പേരില്‍ എത്യോപ്യയില്‍ നിന്നും ഉണങ്ങിയ ഖാട്ട്ഇല എത്തിയത്. ഒന്‍പത് വലിയ കാര്‍ട്ടണുകളിലായിട്ടാണ് ഇലയെത്തിച്ചത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന് സമാനമായ ഖാട്ട് കണ്ടെത്തിയത്. ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനാണ് മയക്കുമരുന്ന് എത്തിച്ചത്. സംഭവത്തില്‍ ഗിരീഷിന്റെ ബന്ധുവിനെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഗിരീഷിനെ ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് സൂപ്രണ്ട് ആര്‍. പ്രതാപ് കുമാര്‍ പറഞ്ഞു.
ഗിരീഷിന്റെ ബന്ധുവും കുവൈത്തില്‍ ജോലിക്കാരനുമായ സന്ദീപാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിലെടുക്കും. പ്രിവന്റീവ് കമ്മിഷണറേറ്റ് സൂപ്രണ്ട് പത്മരാജന്റെ നേതൃത്വത്തില്‍ ഗിരീഷിനെ ചോദ്യംചെയ്യുകയാണ്. സൂപ്രണ്ട് കെ. കൃഷ്ണകുമാര്‍, എക്‌സാമിനര്‍മാരായ എ.കെ രശ്മി, സമീര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ അശോക് എന്നിവരുടെ നേതൃത്വത്തിലാണ് ഇല പിടികൂടിയത്. ഇതിന്റെ ഇന്ത്യന്‍ വിപണി മൂല്യം കണക്കാക്കിയിട്ടില്ല.
ഖാട്ടിന്റെ അമിത ഉപയോഗം വിഷാദം, ഉറക്കമില്ലായ്മ, വന്ധ്യത, ആക്രമണോത്സുകത, വായില്‍ കാന്‍സര്‍, ദഹനക്കുറവ് എന്നിവക്ക് ഇടയാക്കും. എത്യോപ്യ, സൊമാലിയ, കെനിയ എന്നിവിടങ്ങളില്‍ നിയമവിധേയമായി കൃഷി ചെയ്യുന്ന ഖാട്ട് അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ഔഷധത്തിനും മറ്റും ഉപയോഗിക്കുന്ന ഖാട്ട് കഞ്ചാവ് പോലെ മയക്കുമരുന്നായും ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ഇതിന്റെ ഉപയോഗം വിരളമാണെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  3 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  4 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  4 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  4 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago