HOME
DETAILS

മുദരിസ് സമ്മേളനം വിജയിപ്പിക്കുക

  
backup
January 15 2018 | 02:01 AM

%e0%b4%ae%e0%b5%81%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d


പെരിന്തല്‍മണ്ണ: ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി 20ന് രാവിലെ പത്തിന് നടക്കുന്ന മുദരിസ് സമ്മേളനത്തില്‍ എല്ലാ മുദരിസുമാരും പങ്കെടുക്കണമെന്ന് മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ മുദരിസീന്‍ പ്രസിഡന്റ് കെ.വി അസ്ഗറലി ഫൈസി പട്ടിക്കാടും സെക്രട്ടറി സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്രയും അഭ്യര്‍ഥിച്ചു.
ദര്‍സ് ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടക്കും. ഇതുവരെ മെമ്പര്‍ഷിപ്പ് ഫോം പൂരിപ്പിച്ച് നല്‍കാത്ത മുദരിസുമാര്‍ക്കായി സമ്മേളനത്തോടനുബന്ധിച്ച് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."