HOME
DETAILS

പീഡനക്കേസ് അവിശ്വസനീയം: ശിക്ഷിക്കപ്പെട്ട യുവാവിനെ ഹൈക്കോടതി വെറുതെ വിട്ടു

  
backup
February 07, 2017 | 7:13 PM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b8%e0%b4%a8%e0%b5%80%e0%b4%af%e0%b4%82

കൊച്ചി: വിദ്യാസമ്പന്നയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്ന പരാതി വിശ്വസിക്കാനാവില്ലെന്നു വ്യക്തമാക്കി കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിനെ ഹൈക്കോടതി വെറുതെ വിട്ടു. പീഡനക്കേസില്‍ ഏഴു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച എറണാകുളം സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ പൊന്നുരുന്നി സ്വദേശി രതീഷ് നല്‍കിയ ഹരജിയാണു സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.
2008ലാണു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതിയെ ഒരു തവണ ഹോട്ടലില്‍ കൊണ്ടുപോയും മൂന്നു തവണ പരാതിക്കാരിയുടെ വീട്ടിലെത്തിയും പ്രതി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പ്രതി പിന്നീട് വിവാഹം കഴിക്കാന്‍ നിശ്ചയിച്ച സ്ത്രീക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി എഴുതിയ കത്തും ഹാജരാക്കി. താനുമായി അടുപ്പത്തിലായിരുന്ന പ്രതി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതറിഞ്ഞ പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീടാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസില്‍ 2012 ലാണ് സെഷന്‍സ് കോടതി രതീഷിനെ ശിക്ഷിച്ചത്.
വിദ്യാഭ്യാസമില്ലാത്ത സാധാരണ സ്ത്രീയെപ്പോലും ഒന്നോ രണ്ടോ തവണ മാത്രമേ ഇത്തരം ചതിക്കുഴിയില്‍ വീഴ്ത്താന്‍ കഴിയൂ എന്നിരിക്കെ എന്‍ജിനീയറിംഗ് ബിരുദമുള്ള പരാതിക്കാരിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പലതവണ വഞ്ചിച്ചുവെന്നത് വിശ്വസനീയമല്ലെന്നു ഹൈക്കോടതി വിലയിരുത്തി.
യുവതിയുടെ അനുമതിയോടെയാണു പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ എഴുതിയ കത്തില്‍ നിന്നു വ്യക്തമാണ്. ആ നിലയ്ക്ക് പീഡനക്കുറ്റം നില നില്‍ക്കില്ല. രതീഷ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്തശേഷമാണു യുവതി പീഡനക്കുറ്റം ആരോപിച്ചു പരാതി നല്‍കിയതെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസാദ് മൈതാനത്തെ പാനിപൂരി വിൽപനക്കാരൻ പയ്യനിൽ നിന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക്: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന ജയ്സ്വാൾ യുഗം; In-Depth Story

Cricket
  •  3 months ago
No Image

ദുബൈയിൽ ബിസിനസ് ലൈസൻസ് പുതുക്കുന്നവർക്ക് വൻ ഇളവുകൾ; ചെലവ് പകുതിയായി കുറഞ്ഞേക്കും

uae
  •  3 months ago
No Image

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനവും കാറ്ററിങ് വാഹനവും കൂട്ടിയിടിച്ചു; എന്‍ജിന് കേടുപാട്

National
  •  3 months ago
No Image

ഡ്രോൺ യുദ്ധമുറയിൽ വിപ്ലവം തീർത്ത് ഉക്രെയ്ൻ; ഗൾഫ് രാജ്യങ്ങളുമായി കൈകോർക്കുന്നു

uae
  •  3 months ago
No Image

'വെടിനിര്‍ത്തല്‍ യുദ്ധം അവസാനിച്ചതിന്റെ സൂചനയല്ല, ഞങ്ങളുടെ കൈകള്‍ ഇപ്പോഴും കാഞ്ചിയില്‍, കരാര്‍ ലംഘിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടി' ഇറാന്‍ സുരക്ഷാ കൗണ്‍സിലിന്റെ മുന്നറിയിപ്പ്

International
  •  3 months ago
No Image

കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു; വിടവാങ്ങിയത് ദേശീയ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ സാന്നിധ്യം

latest
  •  3 months ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാ​ഗ്രതാനിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 months ago
No Image

വീട് പൂട്ടി യാത്ര പോവുകയാണോ? പേടി വേണ്ട, കാവലിന് കേരള പൊലിസ് ഒപ്പമുണ്ട്!

Kerala
  •  3 months ago
No Image

ബംഗാള്‍ എസ്.ഐ.ആർ; പുറത്തായത് 91 ലക്ഷം വോട്ടര്‍മാര്‍, പുറത്താക്കപ്പെട്ടവരില്‍ 95 ശതമാനവും മുസ്‍ലിംകളെന്ന് മമത

latest
  •  3 months ago
No Image

വോട്ടുത്സവത്തിന് 30ഓളം പുതിയ പദ്ധതികള്‍; ബൂത്തുകളില്‍ പ്രാദേശിക കലാരൂപങ്ങള്‍

Kerala
  •  3 months ago