HOME
DETAILS

വ്യാജ സ്വദേശിവല്‍ക്കരണം; നിയമഭേദഗതിക്ക് അംഗീകാരം

  
backup
February 07, 2017 | 7:23 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82

റിയാദ്: വ്യാജ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്ക് സഊദി മന്ത്രിസഭയുടെ അംഗീകാരം.
സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍ മന്ത്രാലയവും ശൂറാ കൗണ്‍സിലും സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചത്. സ്വദേശിവല്‍ക്കരണ നടപടികളെക്കുറിച്ച് വ്യാജ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ചുരുങ്ങിയത് 10,000 റിയാല്‍ പിഴ ചുമത്താന്‍ നിയമഭേദഗതി ശുപാര്‍ശ ചെയ്യുന്നുണ്ട്.
തൊഴിലാളികളുടെ എണ്ണത്തിനുസരിച്ച് പിഴ ഇരട്ടിക്കും. വ്യാജ സ്വദേശിവല്‍ക്കരണം ഇല്ലാതാക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് 2000 നവംബര്‍ 29ന് പുറത്തിറക്കിയ റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയതെന്ന് വാര്‍ത്താവിതരണ മന്ത്രി ഡോ. ആദില്‍ അത്തുറൈഫി പറഞ്ഞു. ഘട്ടംഘട്ടമായി രാജ്യത്ത് സ്വദേശിവല്‍ക്കരണം നടപ്പാക്കിവരികയാണ്.
എന്നാല്‍, ചില സ്വദേശികള്‍ ഇതിനെ മറികടക്കുന്നതിന് വ്യാജ നിയമനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് ശൂറാ കൗണ്‍സിലും തൊഴില്‍ മന്ത്രാലയവും രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വമ്പൻ പ്രഖ്യാപനം: ജിയോയും ഗൂഗിളും കൈകോർക്കുന്നു; ഉപയോക്താക്കൾക്ക് 35,100 രൂപയുടെ ജെമിനി എഐ ടൂളുകൾ സൗജന്യം

Tech
  •  14 days ago
No Image

സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: 10, 12 ക്ലാസുകളിലെ പരീക്ഷകൾക്ക് ഫെബ്രുവരി 17-ന് തുടക്കം

National
  •  14 days ago
No Image

ടൂറിസം രം​ഗത്ത് കുതിക്കാൻ ഒരുങ്ങി അബൂദബി: ജിഡിപി സംഭാവന ഇരട്ടിയാക്കും; ലക്ഷ്യമിടുന്നത് 2 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ 

uae
  •  14 days ago
No Image

കാലിക്കറ്റ് സർവ്വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala
  •  14 days ago
No Image

പ്രതിഷേധത്തിനിടെ ഫ്രഷ് കട്ട് പ്ലാന്റിന് ഉപാധികളോടെ പ്രവർത്തനാനുമതി; കർശന വ്യവസ്ഥകൾ, വീഴ്ച വരുത്തിയാൽ നടപടി

Kerala
  •  14 days ago
No Image

ടെക് ഭീമൻ മുതൽ റീട്ടെയിൽ ചക്രവർത്തി വരെ, യുഎഇയിലെ ടോപ് ടെൻ സമ്പന്നർ ഇവർ

uae
  •  14 days ago
No Image

മുൻ മന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യം; 17 കുട്ടികളെ ബന്ദിയാക്കിയ യുവാവ് പൊലിസിന്റെ വെടിയേറ്റ് മരിച്ചു

National
  •  14 days ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്: സത്യപ്രതിജ്ഞ നവംബർ 24ന് 

National
  •  14 days ago
No Image

ഇനി പഴയ മോഡല്‍ പാസ്‌പോര്‍ട്ട് ലഭിക്കില്ല: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ മാറ്റം; പ്രഖ്യാപനവുമായി ദുബൈ കോൺസുലേറ്റ്

uae
  •  14 days ago
No Image

മൊസാംബിക്ക് ബോട്ടപകടം; കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

International
  •  14 days ago